Latest News

ഷുക്കൂറിന്റെ മാതാവിന്റെ കണ്ണീര്‍ വി.എസ് കണ്ടില്ലെന്നു നടിക്കുന്നു: കെ.എം. ഷാജി

പാനൂര്‍: ലോകത്തിലുള്ള മുഴുവന്‍ സ്ത്രീകളുടെയും കണ്ണീരൊപ്പാന്‍ ഓടി നടന്നു പ്രവര്‍ത്തിക്കുന്നെന്നു നടിക്കുന്ന പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ അരിയില്‍ അബ്ദുള്‍ ഷുക്കൂറിന്റെ മാതാവിന്റെ കണ്ണീരും കരച്ചിലും കണ്ടില്ലെന്നു നടിക്കുകയാണെന്നു കെ.എം. ഷാജി എംഎല്‍എ. കടവത്തൂരില്‍ സി.കെ. കുഞ്ഞഹമ്മദ് ഹാജി അനുസ്മരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഷുക്കൂറിന്റെ ഘാതകരെ തുറുങ്കിലടയ്ക്കാന്‍ നിയമത്തിന്റെ ഏതറ്റംവരെയും പോകും. സിപിഎം ജനാധിപത്യംവിട്ട് വാടക ഗുണ്ടകളെ തീറ്റിപ്പോറ്റുകയാണ്. എന്‍ഡിഎഫ് മുസ്‌ലിം സമുദായത്തിന്റെ ശത്രുക്കളാണെന്നും കെ.എം. ഷാജി പറഞ്ഞു. അനുസ്മരണ സമ്മേളനം മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ്് കെ.എം. സൂപ്പി ഉദ്ഘാടനം ചെയ്തു. മഹമൂദ് കാട്ടൂര്‍ അധ്യക്ഷതവഹി­ച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.