തിരൂര്‍: ബാലികയെ പീഡിപ്പിച്ച പ്രതിയെ കോഴിക്കോട്ടുനിന്ന് തിരൂരില്‍ കൊണ്ടുവരുമെന്ന വിവരമറിഞ്ഞ് കാണാന്‍ നാട്ടുകാര്‍ കാത്തിരുന്നത് നാല് മണിക്കൂര്‍. വൈകീട്ട് 5.30 ഓടെ പ്രതിയെ തിരൂരില്‍ കൊണ്ടുവരുമെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ കോട്ടയ്ക്കലിലേക്കാണ് കൊണ്ടുപോയത്. അവിടെനിന്ന് 8.45ന് തിരൂര്‍ക്ക് കൊണ്ടുവരികയായിരുന്നു. ഓവുങ്ങലില്‍ ഗതാഗതക്കുരുക്കില്‍പെട്ട് പ്രതിയെ തിരൂരില്‍ ഡിവൈ.എസ്.പി ഓഫീസില്‍ കൊണ്ടുവന്നത് രാത്രി ഒമ്പതരയോടെയാണ്. തടിച്ചുകൂടിയ ജനത്തെ നിയന്ത്രിക്കാന്‍ പോലീസിന് പ്രയാസപ്പെടേണ്ടിവന്നു. രണ്ട് കമ്പനി ആംഡ് റിസര്‍വ്ഡ് പോലീസുകാരും തിരൂര്‍ പോലീസും സുരക്ഷയ്ക്കുണ്ടായിരുന്നു.
പ്രതിയെ ഡിവൈ.എസ്.പി കെ.എം. സെയ്താലിയും സംഘവും ജീപ്പില്‍ പോലീസ് സ്റ്റേഷന് കോമ്പൗണ്ടില്‍ കൊണ്ടുവന്നപ്പോള്‍ ജനം രോഷാകുലരായി പ്രതിയെ ആക്രമിക്കാന്‍ ശ്രമിച്ചു. പോലീസ് ബലപ്രയോഗത്തിലൂടെ പ്രതിയെ ഡിവൈ.എസ്.പി ഓഫീസിനുള്ളില്‍ കയറ്റുകയായിരുന്നു.
ഡിവൈ.എസ്.പി സെയ്താലിയും സി.ഐ ആര്. റാഫിയും വാര്‍ത്താസമ്മേളനം നടത്തുന്നതിനിടയില്‍ പ്രതിയെ കാണാത്തതില്‍ ക്ഷുഭിതരായ നാട്ടുകാര്‍ ഡിവൈ.എസ്.പി ഓഫീസിന് നേരെ കല്ലെറിഞ്ഞു. ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. തുടര്ന്ന്പോലീസ് പ്രതിയെ അഞ്ചുമിനിറ്റ് നാട്ടുകാരെ കാണിച്ചു. ജനം അക്രമാസക്തരാകുമെന്നതോടെ ഡിവൈ.എസ്.പി ഓഫീസിനുള്ളിലേക്ക് മാറ്റുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം വെള്ളിയാഴ്ച തിരൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ജില്ലക്കുള്ള സ്വര്‍ണക്കപ്പ് ശനിയാഴ്ച വൈകീട്ടോടെ കണ്ണൂരില...
-
ഉദുമ: ചെരുപ്പ് വാങ്ങാനെന്ന വ്യാജേന ഇന്നോവ കാറിലെത്തിയ രണ്ടംഗ സംഘം കടയുടമയെ കബളിപ്പ് പണമടങ്ങിയ ബാഗുമായി കടന്നു. ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ...
-
കണ്ണൂർ: തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂരും തിരുവല്ലയിലും ബിജെപി - സിപിഎം സംഘർഷം. കണ്ണൂർ അഴീക്കോട് ബിജെപി...
No comments:
Post a Comment