കരിപ്പൂര്‍: യു.എ.ഇ മേഖലയില്‍ അനുഭവപ്പെട്ട കനത്ത മൂടല്‍മഞ്ഞ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളെ ബാധിച്ചു. പുലര്‍ച്ചെ മൂന്നുമണിമുതല്‍ രാവിലെ ഒമ്പത് മണിവരെ ഗള്‍ഫ് മേഖലയിലേക്ക് ഒരു വിമാനത്തിനും പുറപ്പെടാനായില്ല. ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്ക് വരേണ്ട വിമാനം ഷാര്‍ജയില്‍ കുരുങ്ങിയത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി.
റാക്ക് എയര്‍വേയ്‌സിന്റെ റാസല്‍ഖൈമ- കോഴിക്കോട്- റാസല്‍ഖൈമ, ഇത്തിഹാദ് എയര്‍വേയ്‌സിന്റെ അബുദാബി- കോഴിക്കോട്- അബുദാബി, എയര്‍അറേബ്യയുടെ ഷാര്‍ജ- കോഴിക്കോട്- ഷാര്‍ജ, എമിറേറ്റ്‌സിന്റെ ദുബായ്- കോഴിക്കോട്- ദുബായ്, എയര്‍ ഇന്ത്യയുടെ ഷാര്‍ജ- കോഴിക്കോട്- മസ്‌ക്കറ്റ് സര്‍വീസുകളും മണിക്കൂറുകള്‍ വൈകി.
വൈമാനിക ഭാഷയില്‍ സീറോ വിസിബിലിറ്റി (പൂര്‍ണമായ കാഴ്ചയില്ലായ്മ) എന്ന പ്രതിഭാസമാണ് കഴിഞ്ഞദിവസം മഞ്ഞുമൂലം ഉണ്ടായത്. ഇതിനൊപ്പം മണല്‍കാറ്റും വീശിയതോടെ സര്‍വീസുകള്‍ പൂര്‍ണമായും മുടങ്ങി. ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ ഇവിടെ പിടിച്ചിടാന്‍ വിമാനകമ്പനികള്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
പുലര്‍ച്ചെ 3.30ന് കോഴിക്കോട്ടുനിന്ന് പുറപ്പെടേണ്ട റാക്ക്എയറിന്റെ റാസല്‍ഖൈമ വിമാനം 6.30നാണ് കോഴിക്കോട് വിട്ടത്. 3.45നുള്ള ഇത്തിഹാദിന്റെ അബുദാബി വിമാനം ഏഴുമണിക്കും 3.30നുള്ള എയര്‍ അറേബ്യ ഷാര്‍ജവിമാനം 6.55നും 9.05നുള്ള എമിറേറ്റ്‌സ് ദുബായ് വിമാനം 11.30നുമാണ് കോഴിക്കോട് വിട്ടത്. ഇതുമൂലം വിമാനത്താവളത്തിലും ടെര്‍മിനലിലും കനത്ത തിരക്കാണ് അനുഭവപ്പെട്ടത്.
5.15ന് കോഴിക്കോട് എത്തേണ്ട എയര്‍ഇന്ത്യയുടെ ഷാര്‍ജ- കോഴിക്കോട് വിമാനത്തിന് കടല്‍ മഞ്ഞുമൂലം ഷാര്‍ജയില്‍ നിന്ന് പുറപ്പെടാനായില്ല. ഇതേത്തുടര്‍ന്ന് ഈ വിമാനത്തിന്റെ മടക്ക സര്‍വീസായ കോഴിക്കോട് -മസ്‌കറ്റ് സര്‍വീസ് മണിക്കൂറുകള്‍ വൈകി. 11.30ന് എയര്‍ഇന്ത്യ എക്സ്പ്രസ്സിന്റെ മറ്റൊരുവിമാനം മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടാണ് പ്രതിസന്ധി പരിഹരിച്ചത്. രാത്രിയോടെയാണ് ഷാര്‍ജ വിമാനം കോഴിക്കോട്ടെത്തിയത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
''ശരിയായിടത്ത് ചുവടുവയ്ക്കുക, അവിടെ ചുവടുറപ്പിക്കുക...'' എബ്രഹാം ലിങ്കന്റെ ഈ വാക്കുകള്‍ ദിലീപ് വര്‍ഗീസ് എന്ന മലയാളി ബിസി...
-
മണ്ണാര്‍ക്കാട്:[www.malabarflash.com] കല്ലാംകുഴിയില്‍ കാന്തപുരം വിഭാഗം സുന്നി പ്രവര്‍ത്തകരും സഹോദരരുമായ പള്ളത്ത് ഹംസയെയും നുറുദ്ദീനെയും...
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ജില്ലക്കുള്ള സ്വര്‍ണക്കപ്പ് ശനിയാഴ്ച വൈകീട്ടോടെ കണ്ണൂരില...
-
ബേക്കല്‍: അഗസറഹൊള ഗവ. യുപി സ്കൂളില്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ അനുവദിച്ച വാനിന്റെ ഉദ്ഘാടനം കെ കുഞ്ഞിരാമന് എംഎല്‍എ (ഉദുമ) നിര...
No comments:
Post a Comment