Latest News

ഹജ്ജ് കരാര്‍ ഒപ്പുവച്ചു; ഇന്ത്യയില്‍ നിന്നും ഇത്തവണയും 1,70,000 പേര്‍ക്ക് അവസരം

ജിദ്ദ: ഈ വര്‍ഷത്തെ ഇന്ത്യയുടെ ഹജ്ജ് കരാര്‍ ഒപ്പുവച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദും സൗദി ഹജ്ജ്മന്ത്രി ഡോ. ബന്ദര്‍ ബിന്‍ ഹജ്ജാറും ശനിയാഴ്ച രാവിലെ സൗദി ഹജ്ജ്മന്ത്രാലയത്തിലാണ് കരാര്‍ ഒപ്പുവച്ചത്. ഇന്ത്യന്‍ അംബാസഡര്‍ ഹാമിദ് അലി റാവു, കോണ്‍സല്‍ ജനറല്‍ ഫൈസ് അഹ്മദ് കിദ്വായി, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
1,70,000 ആണ് ഇത്തവണയും ഇന്ത്യയുടെ ഹജ്ജ് ക്വാട്ട. ഇന്ത്യയില്‍ ഹജ്ജ് അപേക്ഷകര്‍ വളരെയേറെ വര്‍ധിച്ച സാഹചര്യത്തില്‍ അധിക ക്വാട്ട അനുവദിക്കണമെന്നു സൗദി അധികൃതരോട് അഭ്യര്‍ഥിച്ചിട്ടുണെ്ടന്ന് മന്ത്രി ഇ അഹമ്മദ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഡീഷനല്‍ ക്വാട്ട ലഭ്യമാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഒന്നേകാല്‍ ലക്ഷത്തോളം ഹാജിമാര്‍ ഹജ്ജ് കമ്മിറ്റി വഴിയും 45,000 പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമായിരിക്കും ഇത്തവണയും എത്തുക. ഗ്രീന്‍, അസീസിയ്യ കാറ്റഗറികളിലാണു മക്കയില്‍ താമസസൗകര്യം ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹറമിന്റെ 1500 മീറ്റര്‍ പരിധിയിലാണു ഗ്രീന്‍ കാറ്റഗറിക്കാര്‍ക്കു സൗകര്യമൊരുക്കുന്നത്. 19 മുതല്‍ ഇതിന്റെ ബാക്കി പ്രവര്‍ത്തനങ്ങള്‍ നടക്കും. ഇന്ത്യന്‍ ഹാജിമാര്‍ക്ക് മശാഇര്‍ ട്രെയിന്‍ സൗകര്യവും മറ്റു സേവനങ്ങളും മുന്‍വര്‍ഷങ്ങളിലേതുപോലെ തുടരുമെന്നും അദ്ദേഹം അറിയി­ച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, Hajj 2013, E Ahammed, Sudi Arabia

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.