ഫ്ലോറിഡ: കിടപ്പുമുറിയില്‍ ഇരിക്കവെ ഭൂമി വിഴുങ്ങിയ ജെഫ് ബുഷിന് വേണ്ടിയുള്ള തിരച്ചില്‍ രക്ഷാപ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു. ബുഷിനെ വിഴുങ്ങിയ ഗര്‍ത്തം ഇനിയും ഇടിഞ്ഞു താഴാന്‍ സാധ്യതയുള്ളതിനാല്‍ മൃതദേഹംപോലും കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലെന്ന് ഹില്‍ബറോ കൗണ്ടി അഡ്മിനിസ്ട്രേറ്റര്‍ മൈക്ക് മെറില്‍ പറഞ്ഞു.
വ്യാഴാഴ്ച രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയില്‍ രൂപപ്പെട്ട ഗര്‍ത്തത്തിലേക്ക് ജെഫ് ബുഷ് വീണത്. ഫ്ലോറിഡയിലെ സെഫ്നറിലാണ് സംഭവം. വലിയ ശബ്ദംകേട്ട് ബുഷിന്റെ മുറിയില്‍ എത്തിയപ്പോള്‍ അദ്ദേഹം ഭൂമിക്കടിയിലേക്ക് താണുപോകുന്നതാണ് കണ്ടതെന്ന് സഹോദരന് ജറമി പറഞ്ഞു.
30 മീറ്റര്‍ ആഴമുള്ള ഗര്‍ത്തമാണ് കിടപ്പുമുറിയില്‍ രൂപപ്പെട്ടത്. സഹോദരന് ജറമി ഗര്‍ത്തത്തില്‍ ഇറങ്ങി കുഴിച്ചു നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. രക്ഷാപ്രവര്‍ത്തകരാണ് ജറമിയെ സ്ഥലത്തുനിന്ന് മാറ്റിയത്. ഗര്‍ത്തം വലുതാകാന്‍ സാധ്യതയുള്ളതിനാല്‍ സമീപവാസികളെ രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിച്ചിട്ടുണ്ട്. ഭൂമിക്കടിയില്‍ ദുര്‍ബലമായ പാറകളുള്ള ഫ്ലോറിഡ പ്രദേശത്ത് ഇത്തരം ഗര്‍ത്തങ്ങള്‍ രൂപപ്പെടാറുണ്ട്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിൽ സർക്കാർ ചികിത്സ ഒരുക്കാൻ തയ്യാറായിട്ടും, ഡോക്ടർമാരുടെ കർശന മുന്നറിയിപ്പ് അവഗണിച്ച് കാസർകോഡ് നിന്നും തിരുവ...
-
സ്പാനിഷ്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന 9 കാരനെ മരണം തട്ടിയെടുത്തു. സ്പാനിഷ് ബീച്ചില്‍ കഴിക്കവെയാണ് ബ്രിട്ടീഷുകാരനായ കായ് ഫോസെറ...
-
കായംകുളം: പിതാവ് ഓടിച്ച ബൈക്ക് മറിഞ്ഞു പെൺകുട്ടി മരിച്ചു. ചിങ്ങോലി ആയിക്കാട് പുത്തൻവീട്ടിൽ ഇർഷാദിെൻറ മകൾ ഇർഫാന (18) ആണ് മരിച്ചത്.[www....
-
ബേക്കല്‍: സ്ത്രീധനമെന്ന വിപത്തിനെതിരെ ഒററയാന്‍ പോരാട്ടം നടത്തിവന്ന കാസര്‍കോട് സീതാംഗോളിയിലെ അബ്ദുല്‍ ലത്തീഫ് സ്ത്രീധനം വാങ്ങാതെ പാവപ്പെട്ട...
-
നീലേശ്വരം: കിണാവൂര്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന് മുന്നോടിയായി കലവറനിറയ്ക്കല്‍ ഘോഷയാത്ര നടന്നു. മൂന്നുപതിറ്റ...


No comments:
Post a Comment