മലപ്പുറം: മുസ്ലിംകള്‍ക്കു മാത്രമായി സി.പി.എം ആരംഭിക്കാനിരിക്കുന്ന പ്രത്യേക പ്രസിദ്ധീകരണത്തിന്റെ പ്രകാശനം മെയ് മാസത്തില്‍ കോഴിക്കോട്ട് നടക്കും. സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട,് പ്രമുഖ കലാകാരി നിലമ്പൂര്‍ ആയിഷയ്ക്കു നല്‍കിക്കൊണ്ട് പ്രസിദ്ധീകരണത്തിന്റെ പ്രകാശനം നിര്‍വഹിക്കും. ഫെബ്രുവരി ആറിനു കോഴിക്കോട്ടു ചേര്‍ന്ന സി.പി.എം മുസ്‌ലിം സഹയാത്രികരുടെ സംഗമമാണ് പാര്‍ട്ടിയിലേക്കു മുസ്‌ലിംകളെ അടുപ്പിക്കുന്നതിനുവേണ്ടി പ്രത്യേക പ്രസിദ്ധീകരണം ആരംഭിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം നഷ്ടപ്പെട്ടത് മുസ്്‌ലിം വോട്ടുകള്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടതുകൊണ്ടാണെന്നുള്ള തിരിച്ചറിവാണ് ഇത്തരമൊരു സംഗമത്തിനു വേദിയൊരുക്കിയത്. ത്രൈമാസികയായി ഗവേഷണ പ്രസിദ്ധീകരണമായാണ് മുസ്‌ലിം പ്രസിദ്ധീകരണം ആരംഭിക്കുകയെന്നു പത്രാധിപസമിതി ചെയര്‍മാന്‍കൂടിയായ കെ ടി ജലീല്‍ എം.എല്‍.എ പറഞ്ഞു. പാലോളി മുഹമ്മദ്കുട്ടി, ടി കെ ഹംസ, ഡോ. ഹുസയ്ന്‍ രണ്ടത്താണി, ജാഫര്‍ അത്തോളി തുടങ്ങിയവരെല്ലാം പത്രാധിപസമിതിയിലുണ്ടാവും. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായിരിക്കും ഈ പ്രസിദ്ധീകരണം.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മണ്ണാര്‍ക്കാട്:[www.malabarflash.com] കല്ലാംകുഴിയില്‍ കാന്തപുരം വിഭാഗം സുന്നി പ്രവര്‍ത്തകരും സഹോദരരുമായ പള്ളത്ത് ഹംസയെയും നുറുദ്ദീനെയും...
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ജില്ലക്കുള്ള സ്വര്‍ണക്കപ്പ് ശനിയാഴ്ച വൈകീട്ടോടെ കണ്ണൂരില...
-
കണ്ണൂര്‍: കണ്ണൂരിനെ സംഘര്‍ഷരഹിത ജില്ലയാക്കിമാറ്റണമെന്ന വികാരം സര്‍വകക്ഷി സമാധാന യോഗം ഒറ്റക്കെട്ടായി പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി പിണറ...
-
ബേക്കല്‍ : ലോക പരിസ്ഥിതിദിനത്തില്‍ ബേക്കല്പുഴയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍.വൈ.എല്‍ പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ബേക്കല്‍ പുഴയുട...
No comments:
Post a Comment