Latest News

അനാവശ്യ വിവാദങ്ങള്‍ ഗുണം ചെയ്യില്ല: ഹൈദരലി തങ്ങള്‍

MalabarFlash
മലപ്പുറം: ആവശ്യമില്ലാത്ത വിവാദങ്ങള്‍ യു.ഡി.എഫിനും നാടിനും ഗുണം ചെയ്യില്ലെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ബജറ്റിനെക്കുറിച്ച് മന്ത്രി ആര്യടന്‍ മുഹമ്മദിന്റെ പ്രസ്താവനയ്‌ക്കെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്ന നല്ല ബജറ്റാണ് കേരളത്തിനു ലഭിച്ചത്. ജനകീയ പ്രശ്‌നപരിഹാരത്തിന് ഒറ്റക്കെട്ടായി മുന്നേറേണ്ട സന്ദര്‍ഭത്തില്‍ അനാവശ്യവിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ശരിയല്ല. വിലക്കയറ്റം തടയുകയെന്ന നിശ്ചയത്തോടെയാണ് മന്ത്രി ബജറ്റ് അവതരിപ്പിച്ചത്. അരിയുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവ് തടയാന്‍ കഴിയുന്നതാണ് ബജറ്റ് നിര്‍ദേശങ്ങളെന്നും തങ്ങള്‍ പറഞ്ഞു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.