Latest News

മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ അനസിന്റെ മൃതദേഹം കണ്ടെത്തി

ബേവിഞ്ച: സുഹൃത്തുക്കളോടൊപ്പം തെക്കില്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ട് കാണാതായ ബേവിഞ്ച കല്ലുംകൂട്ടം എളിഞ്ചികയിലെ അഹ്മദിന്റെ മകന്‍ അനസിന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ചെ നാല് മണിയോടെ തെക്കില്‍ പാലത്തിന് പടിഞ്ഞാറ് വശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പിന്നീട് വീട്ടിലേക്ക് മാറ്റുകയും തിങ്കളാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഉച്ചയോടെ ബേവിഞ്ച ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.ഞായറാഴ്ച ഉച്ചയ്ക്ക് അപകടം നടന്നത് മുതല്‍ അഗ്‌നിശമനസേനയുടെ ഡിങ്കിബോട്ടിലും ഏഴു തോണികളില്‍ നാട്ടുകാരും, കടവിലെ നിരവധി മണല്‍ത്തൊഴിലാളികളും മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനടുവിലാണ് മൃതദേഹം കണ്ടെത്തിയത്തിരച്ചിലിനു കൂടുതല്‍ സംവിധാനം ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ തെക്കില്‍ ദേശീയപാതയില്‍ രാത്രി ഗതാഗതം തടസപ്പെടുത്തിയിരുന്നു. ജില്ലാ കളക്ടര്‍ സ്ഥലത്തെത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.
പിന്നീട് പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിച്ചു. ഒരു മണിക്കൂറിനുശേഷം ഗതാഗതം പുനരാരംഭിച്ചു. എന്നാല്‍ കളക്ടര്‍ എത്താത്തതിനെ തുടര്‍ന്നു നാട്ടുകാര്‍ വീണ്ടും റോഡ് ഉപരോധിച്ചിരുന്നു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, എഡി.എം. എച്ച്. ദിനേശന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പിന്നീട് തിങ്കളാഴ്ച പുലര്‍ചയോടെ നേവിയുടെ സേവനം ലഭ്യമാക്കാമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കിയതിനെതുടര്‍ന്നാണ് നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നതില്‍ നിന്ന് പിന്മാറിയത്.ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ന് സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയിലാണ് അനസ് അപകടത്തിപ്പെട്ട­ത്

കോണ്‍ഗ്രസ് ജില്ലാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായി തിങ്കളാഴ്ച രാവിലെ കാസര്‍കോട്ടെത്തിയ കെ സി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല, ഡി സി സി പ്രസിഡണ്ട് പി കെ ശ്രീധരന്‍, പി ഗംഗാധരന്‍ നായര്‍, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു ഹാജി, കെ പി കുഞ്ഞിക്കണ്ണന്‍ തുടങ്ങി നിരവധി പേര്‍ വിവരമറിഞ്ഞ്­ ജനറല്‍ ആശുപത്രിയിലെത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.