Latest News

വികലാംഗ സംഘടന ഐക്യമുന്നണി ജില്ലാ സമ്മേളനം

കാസര്‍കോട് : വികലാംഗ സംഘടന ഐക്യമുന്നണി കാസര്‍കോട് ജില്ലാ സമ്മേളനം ചെര്‍ക്കള ഖൂവ്വത്തുല്‍ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തില്‍ നടന്നു. പരിപാടിയുടെ ഉദ്ഘാടനം നഗരകാര്യ - ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി മഞ്ഞലാംകുഴില അലി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ചെര്‍ക്കളം അബ്ദുല്ല, സി ടി അഹമ്മദലി എന്നിവരെ ആദരിക്കല്‍ ചടങ്ങും, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ട്രോഫി വിതരണവും, വനിതാ വിംഗ് രൂപീകരണവും നടന്നു. സ്വാഗത സംഘം ചെയര്‍മാന്‍ ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ഡി സി സി പ്രസിഡണ്ട് സി കെ ശ്രീധരന്‍, എം സി ഖമറുദ്ദിന്‍, എ അബ്ദുല്‍റഹ്മാന്‍, ഹമീദ് ഹാജി, സി എച്ച് മുഹമ്മദ് കുഞ്ഞി, കെ ഇ എ ബക്കര്‍, അബ്ദുല്‍ലത്തീഫ് ഉപ്പള, ടി വി മൈക്കിള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ കെ കുഞ്ഞബ്ദുല്ല കൊളവയല്‍ സ്വാഗതവും, ഹക്കിം കുന്നില്‍ നന്ദിയും പറഞ്ഞു.





Photos: Kumar Kasaragod

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.