ബോവിക്കാനം: എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തെ തുടര്‍ന്ന് രോഗം ബാധിച്ച് നരക ജീവിതം നയിച്ചിരുന്ന ബഷീറും യാത്രയായി. ബോവിക്കാനം മുതലപ്പാറയിലെ പരേതനായ വളവില്‍ മുഹമ്മദ് കുഞ്ഞി-ആഇശ ദമ്പതികളുടെ മകനാണ് 32 കാരനായ ബഷീര്‍.
പത്ത് വര്‍ഷമായി പൂര്‍ണമായും ശരീരം തളര്‍ന്ന് കിടപ്പിലായിരുന്നു. മുതലപ്പാറയിലെ പ്ലാന്റേഷന് കോര്‍പറേഷന്റെ ഗോഡൗണിന് സമീപത്താണ് ഇവരുടെ വീട്. പ്രദേശത്ത് വര്‍ഷങ്ങളായി എന്‍ഡോസള്‍ഫാന്‍ തളിച്ചു വരികയായിരുന്നു. മുതലപ്പാറയിലെ ഗ്രൗണ്ടില്‍ വെച്ചാണ് കശുമാവുകള്‍ക്ക് തളിക്കാന്‍ വേണ്ടി ഹെലികോപ്ടറില്‍ എന്‍ഡോസള്‍ഫാന്‍ നിറച്ചിരുന്നത്. അതു കൊണ്ടു തന്നെ പ്രദേശത്ത് മറ്റെല്ലാ സ്ഥലത്തേക്കാളും എന്‍ഡോസള്‍ഫാന്റെ സാന്നിധ്യം കടുത്തതായിരുന്നു.
എന്‍ഡോസള്‍ഫാനെതിരായ നിരാഹാര സമരം കാസര്‍കോട്ട് ശക്തിയാര്‍ജിക്കുന്നതിനിടെ ഉണ്ടായ ബഷീറിന്റെ മരണം അധികൃതര്‍ക്കെതിരായ രോഷം ഒന്നുകൂടി ഉണരാന്‍ കാരണമായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സര്‍ക്കാര്‍ സഹായം ബഷീറിന് ലഭിച്ചിരുന്നുവെങ്കിലും വിദഗ്ദ്ധ ചികിത്സ ലഭിക്കാത്തതിനാല്‍ അസുഖം ഭേദമാക്കാന്‍ കഴിഞ്ഞില്ല. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്ലക്കുഞ്ഞി, ഇസ്ഹാഖ്, സുഹറ, മൈമൂന, മിസ്രിയ, സഫിയ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News,Endosulfan, Bovikanam
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിൽ സർക്കാർ ചികിത്സ ഒരുക്കാൻ തയ്യാറായിട്ടും, ഡോക്ടർമാരുടെ കർശന മുന്നറിയിപ്പ് അവഗണിച്ച് കാസർകോഡ് നിന്നും തിരുവ...
-
സ്പാനിഷ്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന 9 കാരനെ മരണം തട്ടിയെടുത്തു. സ്പാനിഷ് ബീച്ചില്‍ കഴിക്കവെയാണ് ബ്രിട്ടീഷുകാരനായ കായ് ഫോസെറ...
-
ഫറോക്ക്: അമാന ടയോട്ട ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായിരുന്ന ഫാറൂഖ് കോളേജ് അണ്ടിക്കാടൻ കുഴി സറീന മൻസിലിൽ വി.പി.കെ അബ്ദുല്ല ഹാജി (80...
-
നീലേശ്വരം: കിണാവൂര്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന് മുന്നോടിയായി കലവറനിറയ്ക്കല്‍ ഘോഷയാത്ര നടന്നു. മൂന്നുപതിറ്റ...
-
കായംകുളം: പിതാവ് ഓടിച്ച ബൈക്ക് മറിഞ്ഞു പെൺകുട്ടി മരിച്ചു. ചിങ്ങോലി ആയിക്കാട് പുത്തൻവീട്ടിൽ ഇർഷാദിെൻറ മകൾ ഇർഫാന (18) ആണ് മരിച്ചത്.[www....

No comments:
Post a Comment