Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Home
Kasaragod
News
ക്ഷേത്രത്തില്‍ നിന്നും കവര്‍ന്ന ഓട്ടുമണി തച്ചുടച്ച് ആക്രി കടയിലെത്തിച്ച യുവാവ് പിടിയില്‍
ക്ഷേത്രത്തില്‍ നിന്നും കവര്‍ന്ന ഓട്ടുമണി തച്ചുടച്ച് ആക്രി കടയിലെത്തിച്ച യുവാവ് പിടിയില്‍
കാഞ്ഞങ്ങാട്: കുന്നുമ്മല്‍ ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ ഓട്ടുമണി കവര്‍ന്ന കേസുമായി ബന്ധപ്പെട്ട് ഒരാള്‍ പോലീസ് പിടിയിലായി. മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ ബാബുവിനെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബാബുവിന്റെ കൂട്ടാളിയായ കണ്ണൂര്‍ സ്വദേശി സതീശന് രക്ഷപ്പെട്ടു. ബുധനാഴ്ച ചെമ്മട്ടം വയലില്‍ വെച്ചാണ് ഓട്ടോ െ്രെഡവര്‍മാരും നാട്ടുകാരും ചേര്‍ന്ന് ബാബുവിനെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. കുന്നുമ്മല്‍ ക്ഷേത്രത്തില്‍ നിന്നും കവര്‍ന്ന ഓട്ടുമണി ചാക്കില്‍ കെട്ടി ബാബുവും സതീശനും ചേര്‍ന്ന് കൊണ്ടുപോകുമ്പോള്‍ സംശയം തോന്നിയ ഓട്ടോ െ്രെഡവര്‍മാരും മറ്റും ഇവരെ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ബാബുവിനെ നാട്ടുകാര്‍ പിടികൂടിയെങ്കിലും സതീശന് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഹൊസ്ദുര്‍ഗ് പോലീസ് ബാബുവിനെ കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ് നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും ഓട്ടുമണി കവര്‍ന്നത്. ഈ മണിയുമായി കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലെത്തിയ ബാബുവും സതീശനും മണി കല്ലുകൊണ്ടിടിച്ച് പൊളിച്ച ശേഷം അടുത്തുള്ള ഗുജ്രിക്കടയില് വില്‍പ്പന നടത്താന്‍ ശ്രമിച്ചെങ്കിലും ഇവിടെ സ്വീകരിച്ചില്ല. തുടര്‍ന്നാണ് ഓട്ടുമണി ചാക്കില്‍ കെട്ടി ബാബുവും സതീശനും ചെമ്മട്ടംവയലിലെത്തിയത്. സതീശനെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിൽ സർക്കാർ ചികിത്സ ഒരുക്കാൻ തയ്യാറായിട്ടും, ഡോക്ടർമാരുടെ കർശന മുന്നറിയിപ്പ് അവഗണിച്ച് കാസർകോഡ് നിന്നും തിരുവ...
-
സ്പാനിഷ്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന 9 കാരനെ മരണം തട്ടിയെടുത്തു. സ്പാനിഷ് ബീച്ചില്‍ കഴിക്കവെയാണ് ബ്രിട്ടീഷുകാരനായ കായ് ഫോസെറ...
-
ഫറോക്ക്: അമാന ടയോട്ട ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായിരുന്ന ഫാറൂഖ് കോളേജ് അണ്ടിക്കാടൻ കുഴി സറീന മൻസിലിൽ വി.പി.കെ അബ്ദുല്ല ഹാജി (80...
-
നീലേശ്വരം: കിണാവൂര്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന് മുന്നോടിയായി കലവറനിറയ്ക്കല്‍ ഘോഷയാത്ര നടന്നു. മൂന്നുപതിറ്റ...
-
കായംകുളം: പിതാവ് ഓടിച്ച ബൈക്ക് മറിഞ്ഞു പെൺകുട്ടി മരിച്ചു. ചിങ്ങോലി ആയിക്കാട് പുത്തൻവീട്ടിൽ ഇർഷാദിെൻറ മകൾ ഇർഫാന (18) ആണ് മരിച്ചത്.[www....


No comments:
Post a Comment