Latest News

എന്‍ഡോസള്‍ഫാന്‍: ചര്‍ച്ച വൈകിട്ട്, കാസര്‍കോട് പ്രതിഷേധജനസമുദ്രം

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ തീരുമാനമെടുക്കാന്‍ തിങ്കളാഴ്ച സര്‍വ്വകക്ഷിയോഗം ചേരും. വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രിമാരും വിവിധ വകുപ്പുതലവന്മാരും പങ്കെടുക്കും. കഴിഞ്ഞ 21ന് സമരസമിതി പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ സമരം ഒത്തുചേര്‍ക്കാന്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ചര്‍ച്ച പരാജയപ്പെടുകയും സമരം കൂടുതല്‍ ശക്തമാകുകയും ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത്.
ദുരിത ബാധിതര്‍ക്ക് വേണ്ടി സമരസമിതി മുന്നോട്ട് വച്ച ആവശ്യങ്ങളില്‍ ചിലതെങ്കിലും അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ തിങ്കളാഴ്ചത്തെ യോഗത്തിലും ദുരിതബാധിതര്‍ക്കും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരത്തിന്റെ രൂപം മാറുമെന്ന സൂചനയും സമരസമിതിയും നല്‍കുന്നു.
സര്‍വ്വക്ഷി യോഗത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നതിന്റെ വേണ്ടി കാസര്‍കോട് തിങ്കളാഴ്ച വ്യത്യസ്തങ്ങളായ പ്രക്ഷോഭ പരിപാടികള്‍ അരങ്ങേറും. വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങളുമായി നഗരത്തിലെത്തും. തുടര്‍ന്ന് വ്യാപാരികളും കടകളടച്ച് സമരത്തിനിറങ്ങും. വൈകുന്നേരത്തോടെ കാസര്‍കോട് നഗരം നിശ്ചലമാക്കി പ്രതിഷേധജനസമുദ്രം തീര്‍ക്കും.
ഇതേസമയം ആശുപത്രിയിലും നിരാഹാരസമരം തുടരുന്ന എ മോഹന്‍കുമാറിന്റെ നിരാഹാരം 22­ാം ദിവസത്തിലേക്ക് കടന്നു. 36 ദിവസമായി തുടരുന്ന നിരാഹാര സമരത്തിന്റെ ഭാഗമായി ഗ്രോവാസു മോയിന്‍ ബാപ്പൂ എന്നിവര്‍ സമരപന്തലില്‍ നിരാഹാരസമരം തുടരുകയാണ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.