ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം ജനുവരി 12 നാണ് ദേശീയ മനുഷ്യാവകാശ കമീഷന്‍ ഉത്തരവിട്ടതെന്ന് മേധ പട്കര്‍ ചൂണ്ടിക്കാട്ടി. ഇത്തവണ അവതരിപ്പിച്ച ബജറ്റിലും ഇതിനായി തുക മാറ്റിവെച്ചിട്ടില്ല. മെഡിക്കല്‍ ക്യാമ്പുകള്‍വഴി കണ്ടെത്തിയ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് ബയോ മെട്രിക് കാര്‍ഡ് വിതരണം ചെയ്തിട്ടില്ല. നഷ്ടപരിഹാരം ലഭിക്കേണ്ട പട്ടികയില്‍ ഇടം നേടാത്തവരെ കണ്ടെത്തി സഹായം നല്‍കണം. ഇരകളെ സഹായിക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാനും പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്നും മേധ ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എഴുതിയ കത്ത് കേരള ഹൗസിലെ അഡീഷനല്‍ റെസിഡന്‍സ് കമീഷണര്‍ ബിശ്വനാഥ് സിന്‍ഹക്ക് കൈമാറി. ദല്‍ഹി സോളിഡാരിറ്റി ഗ്രൂപ്പ്, എന്‍.എ.പി.എം., ഘര്‍ ബച്ചാവോ ഘര്‍ ആന്ദോളന്‍ പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, Endosulfan, Protest, Kasaragod, Kerala, Endosulfan Peeditha Janakeeya
No comments:
Post a Comment