Latest News

‘ശംസ് 1’ ശൈഖ് ഖലീഫ രാജ്യത്തിന് സമര്‍പ്പിച്ചു

solar power plant, Shams 1-Malabarflash
അബൂദബി: ലോകത്തിലെ പ്രവര്‍ത്തനസജ്ജമായ ഏറ്റവും വലിയ കേന്ദ്രീകൃത സൗരോര്‍ജ വൈദ്യുതി പ്ളാന്‍റ് (സി.എസ്.പി) ‘ശംസ് 1’ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 100 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള ‘ശംസ് 1’ പശ്ചിമ മേഖലയിലെ മദീന സായിദിലാണ്. 600 മില്യന്‍ ഡോളര്‍ ചെലവഴിച്ചാണ് 2.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ സൗരോര്‍ജ പാടം നിര്‍മിച്ചിരിക്കുന്നത്. വൈദ്യുതി പ്രസരണ ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള പദ്ധതി മൂലം 20,000 വീടുകളില്‍ വൈദ്യുതി എത്തിക്കാന്‍ സാധിക്കും.
രാജ്യത്തിന്‍െറ സാമ്പത്തിക വൈവിധ്യവത്രണത്തില്‍ പുതിയ നാഴികക്കല്ലാണ് ‘ശംസ് 1’ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ശൈഖ് ഖലീഫ പറഞ്ഞു. ‘ദീര്‍ഘകാലാടിസ്ഥാനത്തിലെ ഊര്‍ജ സുരക്ഷ ലക്ഷ്യമിട്ടുള്ള പുത്തന്‍ ചുവടുവെപ്പ് ആണിത്. പാരമ്പര്യേതര ഊര്‍ജ സ്രോതസ്സ് മേഖലയില്‍ യു.എ.ഇയെ നേതൃനിരയിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയാണിത്. മുഖ്യ ഊര്‍ജദാതാവായി മാറാന്‍ രാജ്യത്തെ ഇത് സഹായിക്കും. രാജ്യത്തിന്‍െറ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക അഭിവൃദ്ധിയിലേക്കുള്ള തന്ത്രപ്രധാനമായ നിക്ഷേപമാണ് ഈ പദ്ധതി’- ശൈഖ് ഖലീഫ പറഞ്ഞു.
പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ ഭാഗഭാക്കായ സ്വദേശി യുവാക്കളെ അദ്ദേഹം അഭിനന്ദിച്ചു. ഇതുപോലൊരു വന്‍ പദ്ധതിയില്‍ ലോകോത്തര വിദഗ്ധരുമായും അന്താരാഷ്ട്ര കമ്പനികളുമായും സഹകരിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്ക് ലഭിച്ച അനുഭവ സമ്പത്ത് രാജ്യത്തിന്‍െറ മാനവ വിഭവ ശേഷിക്ക് മുതല്‍ക്കൂട്ടാകുമെന്നും രാഷ്ട്ര വികസനത്തിന് ആക്കം കൂട്ടുമെന്നും ശൈഖ് ഖലീഫ ചൂണ്ടിക്കാട്ടി.
വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരും മന്ത്രിമാരും പൗരപ്രമുഖരും സന്നിഹിതരായിരുന്നു.
മിഡിലീസ്റ്റിലെ തന്നെ പാരമ്പര്യേതര ഊര്‍ജ വികസനത്തില്‍ നാഴികക്കല്ലായിരിക്കും ‘ശംസ് 1’ എന്ന് സഹമന്ത്രിയും പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന മസ്ദറിന്‍െറ സി.ഇ.ഒയുമായ ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബിര്‍ പറഞ്ഞു. സുസ്ഥിര വികസനത്തില്‍ യു.എ.ഇയെ നിര്‍ണായക ശക്തിയാക്കുന്നതിന് പദ്ധതി സഹായിക്കും. 2020ഓടെ വൈദ്യുതി ഉല്‍പാദനത്തിന്‍െറ ഏഴ് ശതമാനവും പാരമ്പര്യേതര ഊര്‍ജം ഉപയോഗിച്ചായിരിക്കണമെന്ന അബൂദബിയുടെ ലക്ഷ്യം നേടുന്നതിനും പദ്ധതി സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മസ്ദറിന് 60 ശതമാനം പങ്കാളത്തമുള്ള ശംസ് പവര്‍ കമ്പനിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടക്കുന്നത്. ടോട്ടല്‍ (20 ശതമാനം), അബെന്‍ഗൊവ സോളാര്‍ (20 ശതമാനം) എന്നിവരാണ് മറ്റ് പങ്കാളികള്‍. പരിസ്ഥിതി സൗഹൃദമായ പദ്ധതി മൂലം പ്രതിവര്‍ഷം 1,75,000 ടണ്‍ കാര്‍ബണ്‍ പ്രസരണം ഒഴിവാക്കപ്പെടും. 15 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനും 15,000 കാറുകള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കുന്നതിനും തുല്യമാണിത്.
solar power plant, Shams 1-Malabarflash

solar power plant, Shams 1-Malabarflash


solar power plant, Shams 1-Malabarflash

Malabarflash

Malabarflash

Malabarflash



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.