Latest News

എന്‍ഡോസള്‍ഫാന്‍ ദുരിതര്‍ക്കായ് DYFI നിര്‍മ്മിച്ച 15 വീടുകള്‍ വെളളിയാഴ്ച വിതരണം ചെയ്യും

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ സഹായിക്കുന്നതിനായി ഡിവൈഎഫ്‌ഐ നടപ്പാക്കുന്ന അതിജീവനം പദ്ധതിയില്‍ പൂര്‍ത്തിയായ വീടുകളുടെ ഉദ്ഘാടനം വെള്ളിയാഴ്ച സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിക്കും. നിര്‍മാണം പൂര്‍ത്തിയായ 15 വീടിന്റെ താക്കോല്‍ കോടിയേരി കുടുംബങ്ങള്‍ക്ക് കൈമാറും. നിര്‍മിതി കേന്ദ്രക്കായിരുന്നു നിര്‍മാണ ചുമതല. രണ്ടര ലക്ഷം രൂപയും യുവജന സേനയുടെ ശ്രമദാനവും ഉപയോഗപ്പെടുത്തിയാണ് വീടുകള്‍ നിര്‍മിച്ചത്. 2011 നവംബര്‍ 16ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് പൂര്‍ത്തിയാകുന്നത്്.
വെള്ളിയാഴ്ച രാവിലെ പത്തിന് ബോവിക്കാനത്ത് ചേരുന്ന ചടങ്ങില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് അധ്യക്ഷനാകും. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിത ബെള്ളൂരിലെ ജിഷ മാത്യുവിന് വീടുവയ്ക്കാനുള്ള ധനസഹായത്തിന്റെ ആദ്യ ഗഡു പ്രശസ്ത സിനിമാ സംവിധായകന്‍ ലാല്‍ ജോസ് കൈമാറും. ജനസമ്പര്‍ക്ക പദ്ധതിയില്‍ വീട് നല്‍കുമെന്ന വാഗ്ദാനം നല്‍കി മുഖ്യമന്ത്രിയുടെ വഞ്ചനക്കിരയായ ദുരിതബാധിതയാണ് ജിഷ. മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറും സംവിധായകന്‍ കെ മോഹനനും മുഖ്യാതിഥിയാകും. അതിജീവനം പദ്ധതിയുടെ അവലോകന റിപ്പോര്‍ട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് അവതരിപ്പിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.