ഫേസ് ബുക്ക് നഗ്നചിത്രം; യുവാവിന് ഹൈക്കോടതി ജാമ്യം
കൊച്ചി: ചെറുവത്തൂരിനടുത്ത കാരിയില്‍ സ്വദേശിനിയായ യുവതിയുടെ നഗ്നചിത്രങ്ങള്‍ ഫേസ് ബുക്കില്‍ കയറ്റിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കാരിയിലെ വിജിത്തിനാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. കാരിയിലെ 21 കാരിയായ യുവതിയുടെ പരാതി പ്രകാരമാണ് വിജിത്തിനെതിരെ ചന്തേര പോലീസ് കേസെടുത്തിരുന്നത്. യുവതിയുടെ പത്തോളം നഗ്നചിത്രങ്ങളാണ് വിജിത്ത് ഫേസ് ബുക്കില്‍ കയറ്റിയിരുന്നത്. ഇതിനു പുറമെ യുവതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള അശ്ലീല പദപ്രയോഗങ്ങളടങ്ങിയ അടിക്കുറിപ്പുകളും ഫേസ് ബുക്കിലുണ്ടായിരുന്നു. യുവതിയോടുള്ള മുന്‍ വിരോധമാണ് വിജിത്തിനെ ഇതിന് പ്രേരിപ്പിച്ചതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിക്കുകയും ചെയ്തു. സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം നടത്തുന്നതിനിടെ വിജിത്ത് മുങ്ങുകയാണുണ്ടായത്. വിജിത്ത് എറണാകുളത്തുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് ഈ ഭാഗത്ത് അന്വേഷണം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ വിജിത്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയാണുണ്ടായത്. വിജിത്തിനെ കണ്ടെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കാന്‍ വരെ പോലീസ് ആലോചിച്ചിരുന്നു. അതേ സമയം വിജിത്തിനെ കാണാനില്ലെന്നും അന്വേഷിച്ച് കണ്ടെത്തണമെന്നും യുവാവി ന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബാബു പെരിങ്ങോത്തിന് പരാതി നല്‍കുകയുമുണ്ടായി. പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് വിജിത്തിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്..
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദോഹ: മെയ്ഡ് ഇന്‍ ഖത്വര്‍ പ്രദര്‍ശനത്തിന്റെ അഞ്ചാം പതിപ്പ് ഡിസംബര്‍ 14- 17 തീയതികളില്‍ നടത്തുമെന്ന് ഖത്വര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇ...
-
മംഗളൂരു: രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ കാലില്‍ നുള്ളിയ അധ്യാപകനെതിരെ രക്ഷിതാക്കളുടെ പരാതിപ്രകാരം പോലീസ് കേസെടുത്തു. കൊല്ലൂര്‍ ഗവ. ഹയര്‍...
-
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനും കാസര്‍കോടിനും ഇടയില്‍ ചിത്താരിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ മെറ്റല്‍ ഇളകിമാറിയ നിലയില്‍ കണ്ടെത്ത...
-
ഉദുമ: ഹോട്ടലില്‍ കയറി ഉടമയെയും മകനെയും അക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരം പാലക്കുന്നിലെ ക്വളിററി റസ്റ്റോറന്റിലാണ് സംഭവം.[www.ma...
-
കാണ്‍പുര്‍ (യു.പി):[www.malabarflash.com] വെറും 2000 രൂപ മാത്രമുണ്ടായിരുന്ന തന്‍െറ ബാങ്ക് അക്കൗണ്ടില്‍ 95,000 കോടി രൂപ കണ്ട് ഊര്‍മിള യാദ...


No comments:
Post a Comment