Latest News

ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡിന് പുതിയ മുഖം

സാന്‍ഫ്രാന്‍സിസ്‌കോ:പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫെയ്‌സ്ബുക്കിന്റെ അപ്‌ഡേറ്റുകള്‍ ലഭ്യമാകുന്ന ന്യൂസ് ഫീഡിന് പുതിയ മുഖം. വ്യാഴാഴ്ച കാലിഫോര്‍ണിയയിലെ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ഈ പരിഷ്‌കാരം നിലവില്‍വരും. ഈ വര്‍ഷം ഫെയ്‌സ്ബുക്കില്‍ നടപ്പാക്കിയ രണ്ടാമത്തെ പ്രധാന മാറ്റമാണിത്.
ചിത്രങ്ങളും വീഡിയോയും മറ്റുപുതിയ വിവരങ്ങളും ആകര്‍ഷകമായ രീതിയില്‍ അടുക്കിവെച്ച ന്യൂസ് ഫീഡാണ് ഇതെന്ന് ഫെയ്‌സ്ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. 2011 സപ്തംബറിലാണ് ന്യൂസ് ഫീഡ് അവസാനമായി പരിഷ്‌കരിച്ചത്. ജനവരിയില്‍ സോഷ്യല്‍ സെര്‍ച്ച് സംവിധാനം ഫെയ്‌സ്ബുക്ക് കൊണ്ടുവന്നിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.