Latest News

ഇഫ്‌ളു കാമ്പസ്: ഭൂമി കൈമാറ്റം പത്തിന്

മലപ്പുറം: ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്‌സിറ്റി (ഇഫ്‌ളു) കാമ്പസ് മലപ്പുറം പാണക്കാട് സ്ഥാപിക്കുന്നതിനുള്ള സ്ഥലം പത്തിന് കൈമാറും. പാണക്കാട് എഡ്യുസിറ്റിയില്‍ വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
ഇഫ്‌ളുവിന് കൈമാറുന്ന 75 ഏക്കറിന്റെ രേഖ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ പ്രഫ. സുനൈന സിങ്ങിന് കൈമാറും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, വൈദ്യുതി ബോര്‍ഡ് മന്ത്രി ആര്യാടന്‍ മുഹമ്മദ്, ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍, നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി, ജില്ലയിലെ എംഎല്‍മാര്‍, ജനപ്രതിനിധികള്‍ പങ്കെടുക്കും. വ്യവസായ വകുപ്പില്‍ നിന്നും ഇന്‍കെല്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ നിന്നും 75 ഏക്കറാണ് ഇഫ്‌ളുവിന് കൈമാറുന്നത്.
ഇംഗ്ലീഷ്, അറബി, ഫ്രഞ്ച്, ജര്‍മന്‍, ജാപ്പനീസ്, റഷ്യന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, പേര്‍ഷന്‍, ടര്‍ക്കിഷ്, ഇറ്റാലിയന്‍, ചൈനീസ്, കൊറിയന്‍, ഹിന്ദി ഭാഷകള്‍ പഠിക്കുന്നതിനുള്ള അവസരം കാമ്പസിലുണ്ടാകും. ഹൈദരാബാദിലെ മുഖ്യ കേന്ദ്രത്തിന് പുറമെ ഷില്ലോങ്ങ്, ലക്‌നൗ എന്നിവിടങ്ങളിലാണ് ഇഫ്‌ളു കാമ്പസുകള്‍ പ്രവര്‍ത്തിക്കു­ന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.