Latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം: സെല്ലുലോയ്ഡ് മികച്ച മലയാള ചിത്രം


ന്യൂദല്‍ഹി: 2012ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 60-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പതിമൂന്ന് അവാര്‍ഡുകളുമായി മലയാള സിനിമ മികച്ച നേട്ടം കൊയ്തു. ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം ഉസ്താദ് ഹോട്ടലും ഹിന്ദി ചിത്രമായി വിക്കി ഡോണറും പങ്കിട്ടു. മികച്ച മലയാള ചിത്രമായി സെല്ലുലോയ്ഡ് തെരഞ്ഞെടുക്കപ്പെട്ടു. ഒഴിമുറിയിലെ അഭിനയത്തിന് ലാലിനും ഉസ്താദ് ഹോട്ടലിലെ അഭിനയത്തിന് തിലകനും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ഹിന്ദു -മുസ്ലിം സൗഹൃദത്തിന്റെകഥ പറഞ്ഞ ബാബു തിരുവല്ലയുടെ ‘തനിച്ചല്ല ഞാനാ’ണ് മികച്ച ദേശീയോദ്ഗ്രഥന ചിത്രം. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കല്‍പന സഹനടിക്കുള്ള പുരസ്കാരം നേടി.

ജോഷി മാത്യു സംവിധാനം ചെയ്ത കുട്ടികളുടെ ചിത്രമായ ‘ബ്ളാക്ക് ഫോറസ്റ്റാ’ണ് പരിസ്ഥിതി പ്രോല്‍സാഹന ചിത്രമായത്. മദ്യപാനത്തിന്റെവിപത്തുകള്‍ വിഷയമാക്കി രഞ്ജിത്ത് ഒരുക്കിയ ‘സ്പിരിറ്റാണ്’ മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രമായത്.
നടനെന്ന രീതിയില്‍ ശ്രദ്ധേയനായ സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത 101 ചോദ്യങ്ങള്‍ക്ക് മികച്ച നവാഗതസംവിധായനുള്ള പുരസ്കാരം ലഭിച്ചു. സംസ്ഥാന പുരസ്കാരവേളയിലെപ്പോലെ പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരം ദേശീയതലത്തിലും ‘കളിയച്ഛനി’ലൂടെ ബിജിബാല്‍ നിലനിര്‍ത്തി.
ലൈവ് സിങ്ക് സൗണ്ട് ഉപയോഗിച്ച ‘അന്നയും റസൂലി’ലുമൂടെ രാധാകൃഷ്ണന് ശബ്ദലേഖനത്തിനുള്ള പുരസ്കാരവും മലയാളത്തിലെത്തിച്ചു. പി.എസ്. രാധാകൃഷ്ണന് മികച്ച ചലച്ചിത്രനിരൂപകനുള്ള പുരസ്കാരവുമുണ്ട്.

ഹിന്ദി, മറാത്തി ചിത്രങ്ങളാണ് ഭൂരിഭാഗം പുരസ്കാരങ്ങളും നേടിയത്. മികച്ച ചിത്രമായി ഹിന്ദി ചിത്രം 'പാന്‍ സിങ് തോമര്‍' തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള പുരസ്കാരം ശിവാജി ലോത്തന്‍ പാട്ടീല്‍ (ദാഗ്) നേടി. പാന്‍ സിങ് തോമറിലെ അഭിനയത്തിന് ഇര്‍ഫാന്‍ ഖാനെയും, അനുമതിയിലെ അഭിനയത്തിന് വിക്രം ഗോഖലെയും മികച്ച നടനായി തെരഞ്ഞെടുത്തു. ദാഗ് എന്ന മറാത്തി ചിത്രത്തിലെ അഭിനയത്തിന് ഉഷ യാദവിനെ മികച്ച നടിയായും തെരഞ്ഞെടുത്തു. ഋതുപര്‍ണ്ണ ഘോഷ്, നവാസുദ്ധീന്‍ സിദ്ദീഖി എന്നിവര്‍ക്ക് ജൂറിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചു.

മറ്റു അവാര്‍ഡുകള്‍:
നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം- സിദ്ധാര്‍ത്ഥ് ശിവ (101 ചോദ്യങ്ങള്‍)
സാമൂഹിക പ്രസക്തിയുള്ള സിനിമ (നോണ്‍ ഫീച്ചര്‍ വിഭാഗം)- ബിഹൈന്‍ഡ് ദി മിസ്റ്റ് (ബാബു കാമ്പ്രത്ത്)
ബാലതാരം- വിരേന്ദ്ര പ്രതാപ്, മിനന്‍
ആനിമേഷന്‍ ചിത്രം- ദല്‍ഹി സഫാരി
ഗായകന്‍- ശങ്കര്‍ മഹാദേവന്‍ ('ബോലോ നാ')
തിരക്കഥ- സുജോയ് ഘോഷ് (കഹാനി)
സംഭാഷണം- അഞ്ജലി മേനോന്‍ (സെല്ലുലോയ്ഡ്)
ചിത്രസംയോജനം- സെല്ലുലോയ്ഡ്
പശ്ചാത്തല സംഗീതം- ബിജി ലാല്‍ (കളിയഛന്‍)
ശബ്ദലേഖനം- രാധാകൃഷ്ണന്‍ (അന്നയും റസൂലും)
മികച്ച നിരൂപണം- പി.എസ് രാധാകൃഷ്ണന്‍




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.