മംഗലാപുരം: പുഴക്കരയില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന 14 കാരിയെ ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച നാലു യുവാക്കളെ ബെല്‍ത്തങ്ങാടി പോലീസ് അറസ്റ്റു ചെയ്തു. മാര്ച് ഒമ്പതിന് ബെല്‍ത്തങ്ങാടിയില്‍ നേതാവ്രതി പുഴയോരത്താണ് കേസിനാസ്പദമായ സംഭവമുണ്ടായത്. എട്ടാം തരത്തില്‍ പഠിക്കുന്ന 14 വയസുള്ള പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ മിത്തബാഗിലുവിലെ ഫയാസ് (19), നാസര്‍ (18), നൗഷാദ് (19), ഷാക്കിര്‍ (19) എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്.
പുഴക്കരയില്‍ നിന്ന് പെണ്‍കുട്ടിയുടെ നിലവിളി കേട്ട് പശുവിനെ മേയ്ക്കുകയായിരുന്ന ഒരു സ്ത്രീ ഓടിവന്നപ്പോള്‍ യുവാക്കള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം പുറത്തറിയിച്ചാല്‍ കൊന്നു കളയുമെന്ന് സംഘം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
വീട്ടിലെത്തിയ പെണ്‍കുട്ടി പരിഭ്രാന്തി പ്രകടിപ്പിക്കുന്നത് കണ്ട് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡന ശ്രമത്തെകുറിച്ച് പെണ്‍കുട്ടി പറഞ്ഞത്. തുടര്‍ന്ന് പിതാവ് ബെല്‍ത്തങ്ങാടി പോലീസില്‍ പരാതിപ്പെടുകയും എസ്.ഐ യോഗീഷിന്റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
ഉദുമ: ജീവകാരുണ്യ വിദ്യാഭ്യാസോന്നമന മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന വികെയര്‍ മീത്തല്‍ മാങ്ങാട് എല്ലാം വര്‍ഷവും നടപ്പിലാക്കുന്ന 'കൈതാ...
-
പള്ളത്തൂർ : നാളേക്കൊരു തണൽ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് പള്ളത്തൂർ യൂണിറ്റ് മരത്തൈ നട്ട് പരിസ്ഥിതി വാരാചാരം ആചരിച്ചു. [www.malabarfla...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
ബദിയടുക്ക : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയി...
No comments:
Post a Comment