Latest News

അനാശാസ്യം: റിട്ട. തഹസില്‍ദാറടക്കം നാലുപേര്‍ പിടിയില്‍

പള്ളുരുത്തി: പള്ളുരുത്തിയില്‍ വാടക വീട്ടില്‍ അനാശാസ്യം. റിട്ടയേര്‍ഡ് തഹസില്‍ദാര്‍ അടക്കം നാലു പേരെ പള്ളുരുത്തി പോലീസ് അറസ്റ്റു ചെയ്തു. പള്ളുരുത്തി വാട്ടര്‍ലാന്റ് റോഡില്‍ പത്തും തിരുമല ക്ഷേത്രത്തിന് സമീപമുള്ള വാടക വീട്ടില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.വാടക വീട്ടുകാരി ഹേമ മോളി (44), ഫോര്‍ട്ടുകൊച്ചി സ്വദേശിനി റംലത്ത് (30), റിട്ട. തഹസില്‍ദാര്‍ ഇടപ്പള്ളി പട്ടണക്കാട്ട് സുകുമാരന്‍ (69), ചിറ്റൂര്‍ തട്ടുതറ വീട്ടില്‍ ജോസ് (72) എന്നിവരാണ് കസ്റ്റഡിയിലായത്.
കഴിഞ്ഞ ഒമ്പതു മാസമായി ഹേമ മോളിയും മക്കളും ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയാണ്. കസ്റ്റഡിയിലായ റംലത്ത് ഫോര്‍ട്ടുകൊച്ചിയിലെ ഒരു ഓഫീസിലെ ജീവനക്കാരിയാണ്. ഷാഡോ പോലീസിന്റെ സൂചനയനുസരിച്ച് സിഐ രവീന്ദ്രനാഥ്, എസ്‌ഐ കെ. രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.