Latest News

ജികെഎസ്എഫ്: കോടികളുടെ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്

കൊച്ചി: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പേരില്‍ കോടികളുടെ ക്രമക്കേട് നടന്നെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ഫെസ്റ്റിവല്‍ നടത്തിപ്പിന് നല്‍കിയ ഫണ്ട് ചെലവഴിച്ചതിന്റെ കണക്കുകള്‍ കൃത്യമായി കാണിച്ചില്ല. ഫെസ്റ്റിവലിന്റെ നടത്തിപ്പ് ഇവന്റ് മാനേജ്‌­മെന്റ് കമ്പനിയെ ഏല്‍പ്പിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നും അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇന്ത്യാവിഷന് ചാനല്‍ പുറത്ത് വിട്ടു.
20 കോടി രൂപയാണ് 2010­2011 വര്‍ഷത്തില്‍ ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവലിനായി കേരള ടൂറിസം വകുപ്പ് കൈമാറിയത്. എന്നാല്‍ ജികെഎസ്എഫ് അധികൃതര്‍ 15 കോടി മാത്രമെ കാണിച്ചിട്ടുള്ളു. അഞ്ച് കോടി രൂപ എവിടെ പോയെന്ന് വ്യക്തമാക്കണമെന്ന് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു. കാണിച്ചിരിക്കുന്ന കണക്കുകളില്‍ പലതിനും വൗച്ചറില്ല. ഫെസ്റ്റിവലിനായി വാങ്ങുകയും വില്‍ക്കുകയും ചെയ്ത വസ്തുക്കളുടെ സ്‌റ്റോക്ക് രജിസ്റ്ററുമില്ല. 20 ലക്ഷത്തോളം രൂപ സമ്മാനങ്ങള്‍ വാങ്ങി നല്‍കുന്നതിലൂടെ അധിക ചെലവുവരുത്തിയിട്ടുണ്ട്.
കെഎന്‍ സതീഷ് ഐഎഎസ് ഫെസ്റ്റിവല്‍ ഡയറക്ടറായിരുന്ന കാലത്താണ് ചട്ടലംഘനം നടന്നിട്ടുള്ളത്. കേരളത്തിലെ വ്യാപാര മേഖലയ്ക്ക് ഉണര്‍വ്വ് നല്‍കണമെന്ന ഉദ്ദേഷം ഫലവത്തായിട്ടില്ലെന്ന വിമര്‍ശനവുമുണ്ട്. ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ തുടങ്ങിയ 2007 മുതല്‍ ക്രമക്കേടുകള്‍ വ്യാപകമായതെന്ന് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News,Indiavision,Channel, DKSF

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.