Latest News

ഒളിഞ്ഞുനോട്ടവും അനുവാദമില്ലാതെ ഫോട്ടോ എടുക്കുന്നതും ജാമ്യമില്ലാ കുറ്റം

ന്യൂഡല്‍ഹി: സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന്റെ പ്രായപരിധി 18ല്‍നിന്ന് 16 ആയി കുറച്ചു. കേന്ദ്രമന്ത്രിസഭാ സമിതിയുടേതാണ് തീരുമാനം. ഒളിഞ്ഞുനോട്ടവും അനുവാദമില്ലാതെ ഫോട്ടോ എടുക്കുന്നതും ജാമ്യമില്ലാ കുറ്റമാണ്. ലൈംഗികാതിക്രമങ്ങള്‍ക്ക് ശിക്ഷ വര്‍ദ്ധിപ്പിക്കുന്ന ബില്ലിന് അന്തിപ രൂപമായി. കേന്ദ്രമന്ത്രി കബില്‍ സിബല്‍ അറിയിച്ചതാണിത്.തെറ്റായ ആരോപണം ഉന്നയിക്കുന്നവരെ ശിക്ഷിക്കുമെന്ന നിയമവ്യവസ്ഥ എടുത്തുകളഞ്ഞു. തര്‍ക്കങ്ങള്‍ പരിഹരിച്ചുവെന്നും നാളത്തെ കേന്ദ്രമന്ത്രിസഭാ യോഗം ബില്‍ പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി കപില്‍ സിബല്‍ അറിയിച്ചു.
ബില്ലിലെ വ്യവസ്ഥകളെ സംബന്ധിച്ച് സമവായമാകാത്തതിനെ തുടര്‍ന്നാണ് മന്ത്രിസഭാ ഉപസമിതിക്കു വിട്ടത്. സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായം 16 ആയി കുറയ്ക്കുന്നതിനെതിരെ ശിശുക്ഷേമ വകുപ്പ് രംഗത്തെത്തിയിരുന്നു. പ്രായം കുറയ്ക്കുന്നത് അതിക്രമം വര്‍ധിപ്പിക്കാനേ ഉപകരിക്കൂ എന്നായിരുന്നു വാദം. എന്നാല്‍ ഈ വാദം ഉപസമിതി തള്ളി.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, kapil-sibal, Anti Rape Law Group Of Ministers Lowers

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.