കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയുടെയും കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ജീവിതശൈലി രോഗനിര്‍ണ്ണയക്യാമ്പ് നടത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ക്യാമ്പ് ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു.
ആരോഗ്യമുളള ശരീരത്തിനാണ് ആരോഗ്യമുളള മനസ്സുണ്ടാവുകയെന്നും തിരക്കിട്ട ജീവിതത്തില്‍ വ്യായാമത്തിന് സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ.എം.സി വിമല്‍രാജ് അധ്യക്ഷത വഹിച്ചു. എ ഡി എം എച്ച് ദിനേശന്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ പി.എന്‍ ബാലകൃഷ്ണന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം. രാമചന്ദ്ര പ്രസംഗിച്ചു.
ജനറല്‍ ആശുപത്രി ആര്‍.എം.ഒ ഡോ അഹമ്മദ് സാഹിര്‍ സ്വാഗതവും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി പ്രസന്നന്‍ നന്ദിയും പറഞ്ഞു. ജനറലാശുപത്രിയിലെ നഴ്‌സുമാരും മറ്റു ജീവനക്കാരുമാണ് രോഗനിര്‍ണ്ണയത്തിന് നേതൃത്വം കൊടുത്തത്. സിവില്‍സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ 303 ജീവനക്കാരെ പരിശോധിച്ചു.
No comments:
Post a Comment