സാധാരണഗതിയില്‍ നയതന്ത്ര പ്രതിനിധികള്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും കാര്യാലയത്തിനും നയതന്ത്ര പരിരക്ഷയുണ്ട്. എന്നാല്‍ ഇന്ത്യയ്ക്കും ഇറ്റലിക്കുമിടയില്‍ രൂപപ്പെട്ട പ്രത്യേക സാഹചര്യം കണക്കിലെടുക്കുമ്പോള്‍ അസാധരണ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. യുദ്ധമുണ്ടാകുമ്പോള്‍ പോലും എതിര്‍ രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധികള്‍ പ്രത്യേക പരിരക്ഷ നല്‍കുന്നതാണ് അന്താരാഷ്ട്ര പെരുമാറ്റ ചട്ടം. വിയന്ന ഉടമ്പടി പ്രകാരമാണ് ഇത്തരമൊരു ചട്ടം
ഇറ്റലിയുടെ നിലപാട് ആശങ്കാ ജനകമാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. നാവികരെ തിരിച്ചയക്കാത്ത ഇറ്റലിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതിനുള്ള തുടര്‍നടപടികള്‍ക്കായി വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അറ്റോര്‍ണി ജനറലും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
ഇറ്റാലിയന്‍ സ്ഥാനപതിക്കെതിരെ കോടതിയലക്ഷ്യത്തിന് സുബ്രഹ്മണ്യം സ്വാമി വ്യാഴാഴ്ച സുപ്രീംകോടതിയെ സമീപിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News,Ittali
No comments:
Post a Comment