Latest News

ജി എസ് ടി യു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കാസര്‍കോട് : സംസ്ഥാന എസ് എസ് എ ഉപദേശക സമിതിയില്‍ നിന്നും ജി എസ് ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എം സലാഹുദ്ദിനെ പുറത്താക്കിയ വിദ്യാഭ്യാസ മന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് കാസര്‍കോട് എസ് എസ് എ ജില്ലാ ഓഫീസിനു മുന്നില്‍ ജി എസ് ടി യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡി സി സി വൈസ് പ്രസിഡണ്ട് പി എ അഷ്‌റഫലി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സദാനന്ദന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ടി കെ എവിജിന്‍, എ ജെ പ്രദീപ് ചന്ദ്രന്‍, കെ അനില്‍കുമാര്‍, എം സീതാരാമ, പി എ സെബാസ്റ്റ്യന്‍, ടി മധുസുതനന്‍, ജോസ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. കുഞ്ഞിക്കണ്ണന്‍ കരിച്ചേരി സ്വാഗതവും സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു. എസ് എസ് എ സംസ്ഥാന തലത്തില്‍ നടക്കുന്ന ധൂര്‍ത്തിനും കെടുകാര്യസ്ഥതയ്ക്കും, അഴിമതിക്കുമെതിരെ പ്രതികരിച്ചതിന്റെ പേരിലുള്ള പ്രതികാര നടപടിയാണ് ഇതെന്നും യോഗം കുറ്റപ്പെടുത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.