Latest News

ഇന്ത്യക്കാരുടെ പ്രശ്‌നം അനുഭാവപൂര്‍വം പരിഗണിക്കും: സൗദി അറേബ്യ

താജികിസ്താന്‍: സൗദി അറേബ്യയില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്താനുള്ള നിതാഖത് നിയമം കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സൗദി വിദേശകാര്യമന്ത്രി സൗദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ഉറപ്പു നല്‍കി. താജികിസ്താന്‍ തലസ്ഥാനമായ ദുഷെന്‍ബെയില്‍ നടക്കുന്ന ഏഷ്യാ സഹകരണ ചര്‍ച്ചയ്ക്കിടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദുമായി നടത്തിയ ചര്‍ച്ചയിലാണ് രാജകുമാരന്‍ ഈ ഉറപ്പ് നല്‍കിയത്. സൗദിയില്‍ തിരിച്ചെത്തിയശേഷം പ്രശ്‌നത്തില്‍ ഇന്ത്യക്കാര്‍ക്ക് സഹായകരമായ വിധത്തില്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
സൗദി അറേബ്യ ഇന്ത്യയുമായി എന്നും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിച്ചുപോരുകയാണെന്നും ഇത് തുടരുമെന്നും രാജകുമാരന്‍ പറഞ്ഞതായി ഇ. അഹമ്മദ് പറഞ്ഞു. സ്വദേശിവത്കരണത്തില്‍ ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍ ഉത്കണ്ഠാകുലരാണെന്ന് താന്‍ രാജകുമാരനെ അറിയിച്ചെന്നും ഇതു സംബന്ധിച്ച് മുഖ്യമന്ത്രി തയ്യാറാക്കിയ കത്ത് അദ്ദേഹത്തിന് കൈമാറിയെന്നും അഹമ്മദ് പറഞ്ഞു. പ്രശ്‌നത്തില്‍ പ്രവാസികള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.