തിരുവനന്തപുരം: സൗദി സ്വദേശിവത്കരണ പ്രശ്‌നത്തില്‍ പ്രത്യേകസാഹചര്യം നേരിടാന്‍ സജ്ജമായിരിക്കാന്‍ എയര്‍ ഇന്ത്യയ്ക്കു വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ നിര്‍ദേശം നല്കി. ആവശ്യമെങ്കില്‍ അധിക വിമാനസര്‍വീസുകള്‍ ഏര്‍പ്പാടാക്കണമെന്നും മന്ത്രി എയര്‍ ഇന്ത്യയ്ക്കു നിര്‍ദേശം നല്കി.
സൗദി സര്‍ക്കാര്‍ നടപ്പാക്കുന്ന നിതാഖാത് നിയമം മൂലം ജോലിക്കു ഭീഷണി നേരിടുന്ന മലയാളികളടക്കമുള്ളവര്‍ നിരവധി ഇന്ത്യക്കാര്‍ സൗദി വിട്ടു തുടങ്ങിയിട്ടുണ്ട്. ഇരുപതോളം മലയാളികള്‍ വെളളിയാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തി.
വരും ദിവസങ്ങളിലും നിരവധി പേര്‍ എത്തുമെന്നാണ് സൂചന. സൗദിയിലെ മിക്ക വിമാനത്താവളങ്ങളും കേരളത്തിലേക്കുള്ള മലയാളികളെക്കൊണ്ടു നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
വരും ദിവസങ്ങളിലും നിരവധി പേര്‍ എത്തുമെന്നാണ് സൂചന. സൗദിയിലെ മിക്ക വിമാനത്താവളങ്ങളും കേരളത്തിലേക്കുള്ള മലയാളികളെക്കൊണ്ടു നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
പുതിയ നിയമം വരുന്നതോടെ കടുത്ത പ്രതിസന്ധിയാണ് സൗദിയിലുള്ളതെന്നും തങ്ങള്‍ക്കു പിടിച്ചുനില്ക്കാനാവാത്ത അവസ്ഥയാണെന്നും തിരിച്ചെത്തിയ മലയാളികള്‍ പറഞ്ഞു. എല്ലാ ദിവസവും കര്‍ശന പരിശോധനകളാണ് സൗദിയില്‍ നടക്കുന്നത്. വരുംദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാകാനാണു സാധ്യത. അതിനാല്‍ പിടിക്കപ്പെടുന്നതിനു മുമ്പേ നാട്ടിലേക്കു തിരിച്ചു വിമാനം കയറാനാണ് മലയാളികളുടെ ശ്രമം.
എല്ലാ കമ്പനികളിലും തൊഴില്‍ സ്ഥാപനങ്ങളിലും 30 ശതമാനം സ്വദേശികളെ കര്‍ശനമായും ജീവനക്കാരായി നിയമിക്കണമെന്ന നിതാഖത്ത് നിയമം നടപ്പാക്കുന്നതാണു സൗദിയിലെ ഇന്ത്യന്‍ പ്രവാസികളെ പ്രതിസന്ധിയിലാക്കിയത്. സൗദി സര്‍ക്കാര്‍ നിശ്ചയിക്കുന്ന ശമ്പളത്തോടെ നിയമനം നടത്തേണ്ടതായതിനാല്‍ മലയാളികള്‍ അടക്കമുള്ള ചെറുകിട വ്യവസായങ്ങളെയും സംരംഭങ്ങളെയും സാരമായി ബാധിക്കുമെന്നും ഈ ഭാരിച്ച ബാധ്യത താങ്ങാനാവാത്തതിനാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നുമാണു റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ഇതുമൂലം ഒരു ലക്ഷത്തോളം മലയാളികള്‍ മടങ്ങിവരേണ്ട സാഹചര്യമാണുള്ളതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:
Post a Comment