ദുബയ്: കണ്ണില്‍ മുളക് പൊടി വിതറി തലക്കടിച്ച് പരിക്കേല്‍പ്പിച്ച് മലയാളിയുടെ പിക്കപ്പ് വാഹനം കവര്‍ന്നു. തൃശ്ശൂര്‍ ചാമക്കാല സ്വദേശി നാസര്‍ പള്ളിപ്പറമ്പിനെയാണ് ആക്രമിച്ച് രണ്ട് മലയാളികള്‍ ടാക്സി പിക്കപ്പ് കവര്‍ന്നത്. ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് ദുബൈലെ അല്‍ ഖൂസില്‍ നിന്നും റൈറ്റ് വേ ജനറല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ പിക്കപ്പാണ് അബുദബിയിലെ നിര്‍മ്മാണ സ്ഥലത്ത് നിന്നും സാധനങ്ങള്‍ കൊണ്ട് വരാനാണന്നും പറഞ്്്് രണ്ട് മലയാളികള്‍ വിളിച്ച് കൊണ്ട് പോയത്. വഴിയില്‍ വെച്ച് ഒന്ന് രണ്ട് സ്ഥലങ്ങളിലും കയറിയിറങ്ങിയ ശേഷം അബുദാബി വിമാനത്താവളത്തിന് മുമ്പായി ഒഴിഞ്ഞ മരുഭൂമിയിലേക്ക് കൊണ്ട് പോയ ഇപ്പോള്‍ തിരിച്ച് വരാമെന്ന് പറഞ്ഞ് രാത്രി 8 മണിയാകുമ്പോള്‍ തിരിച്ചെത്തി പെട്ടെന്ന് കണ്ണില്‍ മുളക് പൊടി വിതറി ഇവരുടെ കയ്യിലുണ്ടായിരുന്ന ബാഗില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് ദഡ്ഡ് ഉപയോഗിച്ച് തലക്കടിച്ച് കയ്യിലുണ്ടായിരുന്ന മൊബൈലും പണവുമായി പിക്കപ്പുമായി കടന്ന് കളയുകയായിരുന്നു. ചാര നിറത്തില്‍ ദുബൈ രജിസ്ട്രേഷനുള്ള 58521 പച്ച നമ്പര്‍ പ്ലൈറ്റ് ടൊയോട്ട ഹൈലക്സ് വാഹനമാണ് കവര്‍ന്നത്. തലക്ക് പരിക്കേറ്റ നാസ്സര്‍ തിരികെ പ്രധാന റോഡിലെത്താന്‍ നടക്കുന്നതിനിടെ അത് വഴി വാഹനവുമായി വന്ന ഒരു സ്വദേശിയാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി നാസ്സറിനെ ആശുപത്രിയില്‍ കൊണ്ട് പോയി പ്രാഥമിക ചികില്‍സ നല്‍കുകയായിരുന്നു. കവര്‍ച്ചക്കാരെ കണ്ടെത്താനായി അബുദാബി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കവര്‍ച്ചക്കാര്‍ ദക്ഷിണ കേരളത്തില്‍ നിന്നുള്ളവരാണന്ന് നാസ്സര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
ഉദുമ: ജീവകാരുണ്യ വിദ്യാഭ്യാസോന്നമന മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന വികെയര്‍ മീത്തല്‍ മാങ്ങാട് എല്ലാം വര്‍ഷവും നടപ്പിലാക്കുന്ന 'കൈതാ...
-
പള്ളത്തൂർ : നാളേക്കൊരു തണൽ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് പള്ളത്തൂർ യൂണിറ്റ് മരത്തൈ നട്ട് പരിസ്ഥിതി വാരാചാരം ആചരിച്ചു. [www.malabarfla...
-
കുമ്പള: 13 കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുബണൂരിലെ ബാലകൃഷ്ണന് (48) ആണ്...
No comments:
Post a Comment