Latest News

എംഎല്‍എ ഫണ്ടില്‍ 16.5 ലക്ഷ­ത്തിന്റെ വിക­സന പദ്ധ­തി­കള്‍ക്ക് ഭര­ണാ­നു­മതി

കാസര്‍കോട്: മഞ്ചേ­ശ്വ­രം,­കാ­സര്‍കോ­ട്,­തൃ­ക്ക­രി­പ്പൂര്‍ നിയോ­ജ­ക­മ­ണ്ഡ­ല­ങ്ങ­ളില്‍ എംഎല്‍എ മാരുടെ പ്രത്യേക വിക­സന നിധി­യില്‍ നിന്ന് നിര്‍ദ്ദേ­ശിച്ച 16.5 ലക്ഷം രൂപ­യുടെ പദ്ധ­തി­കള്‍ക്ക് ഭര­ണാ­നു­മതി നല്‍കി­യ­തായി ജില്ലാ കള­ക്ടര്‍ പിഎസ് മുഹ­മ്മദ് സഗീര്‍ അറി­യി­ച്ചു.
മഞ്ചേ­ശ്വരം മണ്ഡ­ല­ത്തില്‍ പി.ബി അബ്ദുള്‍ റസാക്ക് എംഎല്‍­എ­യുടെ ഫണ്ടില്‍ പുത്തിഗെ പഞ്ചാ­യ­ത്തില്‍ സായിറാം മന്ദിര്‍ റോഡ് കോണ്‍ക്രീ­റ്റ ്(1.5 ലക്ഷം) നാട്ട­ക്കല്‍ ബരുവം റോഡ് നവീ­ക­ര­ണം (4ലക്ഷം) ­മീഞ്ച പഞ്ചാ­യ­ത്തിലെ ബീട്ട­ിപ­ദവ് കബ്ബി­നെ­ഹിത്‌ലു റോഡ് ടാറിം­ഗ് (2 ലക്ഷം) കുള­ബയല്‍ അഡ്ക്കദ­ഗുരി റോഡ് ടാറിം­ഗ് (2 ലക്ഷം) കാസര്‍കോട് നിയ­മ­സഭാ മണ്ഡ­ല­ത്തില്‍ കാസര്‍കോട് മുന്‍സി­പ്പാ­ലി­റ്റി­യില്‍ എന്‍എ നെല്ലി­ക്കുന്ന് എംഎല്‍­എ­യുടെ ഫണ്ടില്‍ ബ­ങ്ക­ാര­കുന്ന് ബാബ്‌റി­സൈഡ് റോഡ് കോണ്‍ക്രീറ്റ് നിര്‍മ്മാ­ണം (2 ലക്ഷം) കെ.­കു­ഞ്ഞി­രാ­മന്‍ എംഎല്‍എയുടെ ഫണ്ടില്‍ തൃക്ക­രി­പ്പൂര്‍ മണ്ഡ­ല­ത്തില്‍ ചെറു­വ­ത്തൂര്‍ പ­ഞ്ചാ­യ­ത്തില്‍ കുട്ട­മത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്ക­ണ്ടറി സ്‌ക്കൂള്‍ മൈതാനത്ത് കളി­സ്ഥല നിര്‍മ്മാണം (5ലക്ഷം) എന്നീ പദ്ധ­തി­കള്‍ക്കാണ് ഭര­ണാ­നു­മതി നല്‍കി­യ­ത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.