Latest News

സി.എം അബ്ദുള്ള മൗലവി ഉത്തര മലബാറിന്റെ വൈജ്ഞാനീക മുന്നേറ്റത്തിന്റെ വിജയശില്പി

അബുദാബി: മത, ഭൗതീക വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന് വേണ്ടി ത്യാഗപൂര്‍ണ്ണ മായ ജീവിതം നയിച്ച് വിജ്ഞാന ഗോപുരങ്ങള്‍ സമൂഹത്തിനു സമര്‍പ്പിച്ചുകൊണ്ട് നമ്മോട് വിടപറഞ്ഞ മഹാപണ്ഡിതനായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷനും മംഗലാപുരം സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയുമായിരുന്ന മര്‍ഹൂം.ഖാസി സി.എം അബ്ദുള്ള മൗലവിയെന്ന് പ്രമുഖ പ്രഭാഷകനും അബുദാബി ബ്രിട്ടീഷ്‌ സ്കൂളിലെ ഇസ്ലാമിക്‌ വിഭാഗം മേധാവിയുമായ സിംസാറുല്‍ ഹഖ് ഹുദവി മമ്പാട്‌ പ്രസ്താവിച്ചു. അബുദാബി-കാസര്‍കോട്‌ ജില്ലാ എസ്‌..കെ.എസ്‌.എസ്‌.എഫിന്റെയും മലബാര്‍ ഇസ്ലാമിക്‌ കോംപ്ലക്സ്‌ അബുദാബി കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാര്‍ ഇസ്ലാമിക്‌ കോംപ്ലെക്സ് അബുദാബി കമ്മിറ്റി ഉപാദ്ധ്യക്ഷന്‍ അബ്ദുറഹ്മാന്‍ പൊവ്വലിന്റെ അധ്യക്ഷതയില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ് അബുദാബി സംസ്ഥാന കമ്മിറ്റി ഉപാദ്ധ്യക്ഷന്‍ സയ്യിദ്‌ നൂറുദ്ദീന്‍ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അബുദാബി സംസ്ഥാന എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്ട്‌ സയ്യിദ്‌ അബ്ദുറഹ്മാന്‍ തങ്ങള്‍ അനുഗ്രഹപ്രഭാഷണം നിര്‍വഹിച്ചു. ജന. സെക്രട്ടറി ഹാരിസ്‌ ബാഖവി കടമേരി, കെ.എം.സി.സി അബുദാബി സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി ടി.എ. ഹമീദ്‌ ഹാജി പുതിയങ്ങാടി, സുന്നീ സെന്റര്‍ സെക്രട്ടറി സഅദ് ഫൈസി ഗൂഡല്ലൂര്‍, സി.എം ഉസ്താദിന്റെ മകന്‍ സി.എം മുഹമ്മദ്‌ ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഖുര്‍ആന്‍ പാരായണം, കൂട്ടുപ്രാര്‍ത്ഥന എന്നിവയ്ക്ക് അബുദാബി സുന്നീ സെന്റര്‍ ഉപാദ്ധ്യക്ഷന്‍ പല്ലാര്‍ മുഹമ്മദ്‌കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ അസീസ്‌ മുസ്‌ലിയാര്‍ പെരിന്തല്‍മണ്ണ, സമീര്‍ അസ്അദി കമ്പാര്‍, അഷ്‌റഫ്‌ ഫൈസി ബെളിഞ്ചം, ഇസ്മായില്‍ ഹുദവി ചെമ്മാട് എന്നിവര്‍ നേത്രത്വം നല്‍കി. മലബാര്‍ ഇസ്ലാമിക്‌ കോംപ്ലെക്സ് അബുദാബി കമ്മിറ്റി പ്രസിഡണ്ട്‌ അബ്ദുല്ല കുഞ്ഞി ഹാജി കീഴൂര്‍, അബുദാബി-കാസറഗോഡ് ജില്ലാ കെ.എം.സി.സി പ്രസിഡന്റ്‌ പി.കെ. അഹ്മദ്‌, ട്രഷറര്‍ അഷ്‌റഫ്‌ കീഴൂര്‍, എസ്‌.കെ.എസ്‌.എസ്‌.എഫ് അബുദാബി-കാസറഗോഡ് ജില്ലാ കമ്മിറ്റി ആക്ടി. പ്രസിഡണ്ട്‌ അബ്ദുല്‍ അസീസ്‌ കീഴൂര്‍, ട്രഷറര്‍ സകരിയ്യ അയ്യന്‍കോല്‍ എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സി.എച്ച് മുഹമ്മദ്‌ ഷമീര്‍ മാസ്റ്റര്‍ പരപ്പ സ്വാഗതവും എം.ഐ.സി അബുദാബി കമ്മിറ്റി ജനറല്‍ സെക്രട്ടറി നൌഷാദ് മിഅ്റാജ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.