കാഞ്ഞങ്ങാട് : ബേളൂര്‍ ശിവക്ഷേത്രത്തിലെ ശിവരാത്രി ആറാട്ട് മഹോത്സവത്തിനു തുടക്കമായി. ഉത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു. ചൊവ്വാഴ്ച രാവിലെ പള്ളിയുണര്‍ത്തല്‍ ചടങ്ങ് നടക്കും. തുടര്‍ന്ന് ഇരവില്‍ എ കെ കേശവന്‍ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ വിവിധ പൂജകളും ഹോമങ്ങളും നടക്കും. മാര്‍ച്ച് 7 ന് രാവിലെ കൊടിയേറ്റം. തുടര്‍ന്ന് സ്വാമി മാധവ ചൈതന്യ ആധ്യാത്മിക പ്രഭാഷണം നടത്തും. വൈകിട്ട് ആറുമണിക്ക് തായമ്പക, ദീപാരാധന, വിളക്കുപൂജ എന്നിവ നടക്കും. തുടര്‍ന്ന് അത്താഴപൂജ, ശ്രീഭൂതബലി എഴുന്നള്ളത്ത്, 11 ന് നാടകം.
7 ന് രാവിലെ ഗണപതിഹോമം തുടര്‍ന്ന് ഉഷപൂജ, ശ്രീഭൂതബലി എഴുന്നള്ളത്ത്, വൈകിട്ട് ആറിന് തായമ്പക, ദീപാരാധന എന്നിവ നടക്കും. വൈകിട്ട് ഏഴുമണിക്ക് പാലക്കാട് ചെന്നൈ സംഗീത കോളേജ് വിദ്യാര്‍ത്ഥിനി രേവതി മുണ്ടാമണിയുടെ സംഗീത കച്ചേരി. 11 മണിക്ക് വയനാട്ട് കുലവന്‍.
8 ന് രാവിലെ അഞ്ചുമുതല്‍ വിവിധ പൂജകളും ഹോമങ്ങളും നടക്കും. ഉച്ചയ്ക്ക് 12.30 ന് ബേളൂര്‍ തങ്കരാജിന്റെ ഹിന്ദുസ്ഥാനി ഭജന്‍ഗംഗ. രാത്രി 7,20 ന് കല്യാണ സൗഗന്ധികം, ഓട്ടം തുള്ളല്‍. 9.30 മുതല്‍ വിവിധ പൂജകളും തുടര്‍ന്ന് നൃത്തോത്സവം.
9 ന് ഉച്ചയ്ക്ക് 12.30 ന് പള്ളിയത്ത് ഗീത ടീച്ചര്‍ പെരുമ്പളയുടെ സംഗീതാര്‍ച്ചന നടക്കും. വൈകിട്ട് അഞ്ചുമണിമുതല്‍ ശ്രീഭൂതബലി പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത്. തുടര്‍ന്ന് നഗരപ്രദക്ഷിണം, ഒടയംചാല്‍, ചക്കിട്ടടുക്ക, നായക്കയം, കുഞ്ഞികൊച്ചി വഴി ക്ഷേത്രത്തില്‍ പ്രവേശിക്കും.
10 ന് മഹാശിവരാത്രി ദിനത്തില്‍ ആറുമണിമുതല്‍ കണികാണിക്കല്‍, ഗണപതി ഹോമം തുടങ്ങി വിവിധ ചടങ്ങുകള്‍. രാവിലെ 9 ന് തബല പഠിക്കുന്ന കുട്ടികളുടെ അരങ്ങേറ്റം. ഉച്ചയ്ക്ക് 1 മണിക്ക് ചന്ദ്രകുമാര്‍ മുല്ലച്ചേരി ആധ്യാത്മിക പ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചുമുതല്‍ ആറാട്ട് ബലി, ആറാട്ട് എഴുന്നള്ളത്ത്, ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത്, പഞ്ചവാദ്യസേവ, വസന്തമണ്ഡലത്തില്‍ പൂജ, നൃത്തോത്സവം. തുടര്‍ന്ന് കൊടിയിറക്കത്താടെ ഉത്സവത്തിന് പരിസമാപ്തിയാകും.
Malabarflash,beloor, arattu

No comments:
Post a Comment