ഉപ്പള : കോഴിക്കോട് വടക്കാഞ്ചേരി സ്വദേശിയെ വെട്ടേറ്റ് മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് വടക്കാഞ്ചേരിയിലെ ഷുഹൈലി (30)നെയാണ് ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടെ ഉപ്പള മണ്ണംകുഴിയിലെ ഗസ്റ്റ് ഹൗസിനു സമീപത്ത് വെച്ചാണ് സംഭവം. കാറിലും ബൈക്കിലുമെത്തിയ സംഘമാണത്രെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ ഉപ്പള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ ഇലക്ട്രോണിക് സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന ഷുഹൈല്‍ മണ്ണംകുഴിയിലെ ഗസ്റ്റ് ഹൗസിലാണ് റൂമെടുത്ത് താമസിക്കുന്നത്. കച്ചവടം കഴിഞ്ഞ് ഞായറാഴ്ച രാത്രിയോടെ താമസ സ്ഥലത്തേക്ക് പോകുമ്പോള്‍ ഗെയ്റ്റിനു സമീപം വെച്ച് ബൈക്കിലും കാറിലും എത്തിയ സംഘം അക്രമിക്കുകയായിരുന്നു. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കോയമ്പത്തൂര്‍: [www.malabarflash.com] മാവോയിസ്റ്റ് നേതാവ് രൂപേഷും സംഘവും കോയമ്പത്തൂരില്‍ പിടിയില്‍. രൂപേഷും ഭാര്യ ഷൈനയുമടങ്ങുന്ന അഞ്ചംഗ സ...
-
ഉദുമ: [www.malabarflash.com] കളനാട്ടെ യുഡിഎഫ് കുടുംബയോഗത്തിലെ പ്രസംഗം വിവാദമാക്കിയത് രാഷ്ട്രീയപ്രേരിതവും സി.പി.എമ്മിന്റെ ഗൂഢാലോചനയുടെ ഫല...
-
കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കേരളത്തിനു പുറത്തുള്ള ഉപരിപഠന സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനു വേണ്ടി ഹയര്‍ എഡൂക്കേഷന്‍ സെമിനാ...
-
കണ്ണൂര്‍:[www.malabarflash.com] തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്ത്തകന് ഫസലിനെ വധിച്ചതു താനുള്‍പ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന മൊഴിയ...
-
മലപ്പുറം: വാണിയമ്പലം സ്വദേശിയായ പ്രവാസി ബിസിനസുകാരന്റെ 85 ലക്ഷം രൂപയോളം വരുന്ന സൗദി റിയാൽ ജിദ്ദയിൽ വച്ചു തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയ...


No comments:
Post a Comment