Latest News

ഇമാം ഷാഫി അക്കാദമിക്ക് പുതിയ സാരഥികള്‍

കാസര്‍കോട്: ജില്ലയിലെ കുമ്പള ഇമാം ശാഫി ഇസ്‌ലാമിക് കോപ്ലക്‌സ് ദുബൈ ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മതഭൗതികവിദ്യാഭ്യാസങ്ങള്‍ സമന്വയിപ്പിച്ച് തൊഴില്‍ പരിശീലനങ്ങളടക്കം നിശ്ചിത കാലയളവില്‍ പോസ്റ്റ് ഗ്രാജ്വേറ്റും, ബിരുദവും ഇസ്ലാമില്‍ ബിരുദവും നല്‍കാന്‍ പദ്ധതിയിട്ട സ്ഥാപനത്തിന് സമൂഹത്തില്‍ നിന്നും ലഭിക്കുന്ന പ്രതികരണം ആശാവഹമാണെന്ന് വിശദീകരണ പ്രസംഗത്തില്‍ കേന്ദ്രകമ്മിറ്റി ചെയര്‍മാനും കാസര്‍കോട് ജില്ലാ എസ് വൈ എസ് പ്രസിഡണ്ടുമായ എം എ ഖാസിം മുസ്ല്യാര്‍ അഭിപ്രായപ്പെട്ടു. അബ്ദുല്‍ലത്തീഫ് കുമ്പളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി അബ്ദുല്ലകുഞ്ഞി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് യഹ്‌യ തളങ്കര ചെയര്‍മാനായി പത്തംഗ ഉപദേശകസമിതിയെയും തിരഞ്ഞെടുത്തു.
ഭാരവാഹികള്‍ : അബ്ദുല്‍ ഹമീദ് (പ്രസിഡണ്ട്), ഹനീഫ് എം കല്‍മാട്ട(ജന.സെക്രട്ടറി), ഗഫൂര്‍ എരിയാല്‍ (വര്‍ക്കിംഗ് സെക്രട്ടറി), എ എച്ച് കെ അലി (ട്രഷറര്‍), അയൂബ് ഉറുമി, മഹ്മൂദ് കുളങ്കര, അബ്ദുല്‍ലത്തീഫ് കുമ്പള, മുനീര്‍ ചെര്‍ക്കള, കെ എ അബ്ദുല്‍റഹ്മാന്‍ മൊഗ്രാല്‍, സലാം കന്യാപ്പാടി (വൈസ് പ്രസിഡണ്ടുമാര്‍), ഡോ.ഇസ്മായില്‍, അബ്ബാസ് ബംബ്രാണ, എം ജി റഹ്മാന്‍ മൊഗ്രാല്‍, സലാം പാടലടുക്ക, ത്വയ്യിബ് മേല്‍പറമ്പ, സൈഫുദ്ദിന്‍ മൊഗ്രാല്‍ (സെക്രട്ടറിമാര്‍).
മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ഗോള്‍ഡന്‍ അബ്ദുല്‍ഖാദര്‍, വ്യവസായ പ്രമുഖന്‍ മുഹമ്മദ് അറബികുമ്പ,. ഇ സ്പിക്ക അബ്ദുല്ലകുഞ്ഞി, അല നാങ്കി, കെ എം സി സി നേതാക്കളായ ഹസൈനാര്‍ തോട്ടുംഭാഗം, അബ്ദുല്ല ആറങ്ങാടി എന്നിവര്‍ സംസാരിച്ചു. അബ്ബാസ് ബംബ്രാണ സ്വാഗതവും, ഗഫൂര്‍ ഏരിയാല്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.