Latest News

തച്ചങ്ങാട് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

ഉദുമ: തച്ചങ്ങാട് അമ്പങ്ങാട് ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു. പാലക്കുന്ന് ആറാട്ടുകടവിലെ ഭാസ്‌കരന്റെ മകന്‍ ഷൈജു (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഉദുമ സൗപര്‍ണ്ണികയിലെ നാരായണന്റെ മകന്‍ സുധീഷിനെ (25) പരിക്കുകളോടെ കാഞ്ഞങ്ങാട്ടെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകുന്നേരം 6 മണിയോടെ പെരിയട്ടടുക്കം ഭാഗത്ത് നിന്നും ഗ്രാനൈററ് ജോലി കഴിഞ്ഞ് തിരിച്ചു വരുന്നതിനിടയില്‍ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാധത്തില്‍ തലയ്ക്ക് ഗുരുതമായി പരിക്കേററ ഷൈജു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
രമണിയാണ് ഷൈജുവിന്റെ മാതാവ്, സഹോദരങ്ങള്‍: ബൈജു, ഷിജു, സുജിത്ര
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാററി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.