Latest News

സ്റ്റുഡിയോ ഉടമ കിണറ്റില്‍ മരിച്ച നിലയില്‍

കല്യാശേരി: സ്റ്റുഡിയോ ഉടമയായ ഫോട്ടോഗ്രാഫറെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാറക്കടവ് നീലിങ്ങപ്പുറത്ത് ഹൗസില്‍ പരേതരായ കുഞ്ഞമ്പു-മീനാക്ഷി ദമ്പതികളുടെ മകന്‍ പി.എന്‍. മോഹനന്‍ (49) ആണു മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴരയോടെ വീട്ടുകിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു പറയുന്നു. ചപ്പാരപ്പടവിലെ വര്‍ണചിത്ര സ്റ്റുഡിയോ ഉടമയാണു മോഹനന്‍. കണ്ണൂരില്‍ നിന്ന് അഗ്നിശമന സേനയെത്തിയാണു മൃതദേഹം പുറത്തെടുത്തത്. ഭാര്യ: വത്സല. മക്കള്‍: അനഘ, അക്ഷയ (ഇരുവരും കെപിആര്‍ജിഎച്ച്എസ്എസ് കല്യാശേരി).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.