കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിയായ സുരേന്ദ്ര മാരാരുടെ മീത്തലെ പുന്നാട്ടുള്ള സ്ഥലമാണ് വിവാദഭൂമിയായത്. നിര്‍മാണപ്രവൃത്തിക്കിടെ ഇവിടെനിന്ന് ക്ഷേത്രാവശിഷ്ടങ്ങള്‍ ലഭിച്ചെന്നും രണ്ടുവര്‍ഷമായി ഇവിടെ നിലവിളക്ക് വെച്ച് പൂജാകര്‍മങ്ങള്‍ നടത്തുന്നുണ്ടെന്നുമാണ് ഒരുവിഭാഗം നാട്ടുകാര്‍ പറയുന്നത്. പൂജാകര്‍മങ്ങള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് കോടതിയില്‍ കേസ് നിലനില്ക്കുന്നുണ്ട്. ഇതിനിടയില്‍ സുരേന്ദ്രമാരാര്‍ തന്റെ 66 സെന്റ് ഭൂമിയില്‍ പ്രവേശിക്കുന്നതിനും ഇവിടെ നിന്ന് തന്റെതല്ലാതെ സാധനങ്ങള്‍ നീക്കംചെയ്യുന്നതിനും പോലീസ് സംരക്ഷണം നല്കണമെന്ന് ഹൈക്കോടതിയില്‍ നിന്ന് വിധി സമ്പാദിച്ചു. വിധി നടപ്പാക്കാന്‍ വ്യാഴാഴ്ച രാവിലെ പോലീസുമായി എത്തിയപ്പോഴാണ് സംഘര്‍ഷം തുടങ്ങിയത്. സുരേന്ദ്രമാരാരെയും പണിക്കാരെയും വിവാദഭൂമിയിലേക്ക് പ്രവേശിപ്പിക്കാന്‍ ചിലര്‍ അനുവദിച്ചില്ല. ഇരിട്ടി ഡിവൈ.എസ്.പി. എം.പ്രദീപ് കുമാര്‍, സി.ഐ.മാരായ വി.വി.മനോജ്, ഷാജി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ്‌സംഘവും സ്ഥലത്ത് നിലയുറപ്പിച്ചു. വാക്തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന ഘട്ടമെത്തിയപ്പോള്‍ പോലീസ് തന്നെ സ്ഥലത്തുനിന്ന് ക്ഷേത്രാവശിഷ്ടങ്ങള്‍ നീക്കംചെയ്തു.
ക്ഷേത്രാവശിഷ്ടങ്ങളുമായി പോവുകയായിരുന്ന വാഹനം തടയാനുള്ള ശ്രമം ചെറിയ സംഘര്‍ഷത്തിനും ബലപ്രയോഗത്തിനും ഇടയാക്കി. ആര്‍.എസ്.എസ്. നേതാക്കളായ വത്സന്‍ തില്ലങ്കേരി, ശങ്കരന്‍ പുന്നാട് എന്നിവര്‍ പോലീസുമായി ഏറെനേരം വാക്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പോലീസ് നടപടി വിശ്വാസത്തോടുള്ള കടന്നുകയറ്റമാണെന്നായിരുന്നു ഇവരുടെ വാദം. പോലീസ് നീക്കം ചെയ്ത ക്ഷേത്രാവശിഷ്ടങ്ങള്‍ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment