സാറ അബൂബക്കര്‍, സിനിമ സംവിധായകന്‍ സുധീഷ് ഗോപാലകൃഷ്ണന്‍, സിനിമാ ഛായാഗ്രാഹകന്‍ ഉല്‍പല്‍ വി നായര്‍ എന്നിവരെ ആദരിച്ചു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടീവംഗം പി അപ്പുക്കുട്ടന്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ കസ്തൂരി, പി വി ഭാസ്‌കരന്‍, സി കെ ഭാസ്‌കരന്‍, എസ് നാരായണഭട്ട്, സി നാരായണന്‍ അണേ്ടാള്‍, പി വി കെ പനയാല്‍, പി വി രാജേന്ദ്രന്‍ സംസാരിച്ചു. അംബിക ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചില്‍ഡ്രന്‍സ് തിയറ്റേഴ്‌സിന്റെ അഭയം ഈ ആകാശം നാടകം അരങ്ങേറി.
വെളളിയാഴ്ച രാവിലെ 10.30ന് എസ് കെ പൊറ്റക്കാട് ജന്മശതാബ്ദി സെമിനാര്‍ പ്രഫ. സി ആര്‍ ഓമനക്കുട്ടന്‍ ഉദ്ഘാടനം ചെയ്യും. ഡോ.എ എം ശ്രീധരന്‍, ജിനേഷ് കുമാര്‍ എരമം, കാര്‍ട്ടൂണിസ്റ്റ് കെ എ ഗഫൂര്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും.ശനിയാഴ്ച രാവിലെ 10.30ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള കവിതാലാപന മല്‍സരം എസ് രമേശന്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ മുഖ്യാതിഥിയാകും.വൈകിട്ട് ആറിന് നാടന്‍ കലാമേള. 31 ന് വൈകിട്ട് മൂന്നിന് സമാപന സമ്മേളനം ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment