ഇക്കാര്യങ്ങളുന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര പ്രവാസികാര്യ, വിദേശകാര്യമന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും അദ്ദേഹം കത്തയച്ചു. സ്വദേശി വല്‍കരണ നിയമത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് മലയാളികള്‍ തൊഴില്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.
പൊലീസ് പരിശോധന ഭയന്ന് ജോലിക്ക് ഹാജരാകാനാവാതെ ഒളിച്ചു കഴിയുകയാണ് പലരും. തുച്ഛമായ വരുമാനത്തില്‍ ചെറിയ ജോലിചെയ്ത് ജീവിക്കുന്നവരാണ് ഇവരില്‍ മിക്കവരും. നൂറുകണക്കിന് മലയാളികള്‍ ഇതിനകം തന്നെ നാട്ടിലേക്ക് മടക്കയാത്ര തുടങ്ങിയിട്ടുണ്ട്. മടങ്ങിയെത്തുന്നവരെ പുനരധിവസിപ്പിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണം.
സഊദിയില്‍ നിന്നു കൂട്ടത്തോടെയുള്ള തിരിച്ചൊഴുക്ക് സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വര്‍ദ്ധിപ്പിക്കും. ഭീതിജനകമായ ഈ സാഹചര്യം മാറ്റിയെടുക്കാന്‍ കേന്ദ്രം സഊദി സര്‍ക്കാറിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണം. കേന്ദ്രസര്‍ക്കാറിന്റെ അടിയന്തര നടപടിയിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
സഊദി മലയാളികളുടെ പ്രശ്‌നം സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തിലെടുത്ത് കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണം. പ്രവാസികളുടെ കൂട്ടത്തോടെയുള്ള മടങ്ങിവരവ് സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹ്യ മേഖലകളില്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കും.
ഇക്കാര്യങ്ങള്‍ പരിഗണിച്ച് മടങ്ങിയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനും അവര്‍ക്ക് തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കാനും കേന്ദ്രത്തില്‍ നിന്ന് അടിയന്തര സാമ്പത്തിക സഹായം നേടിയെടുക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment