മട്ടന്നൂര്‍: പഴശിരാജാ എന്‍എസ്എസ് കോളജില്‍ എസ്എഫ്ഐ-എബിവിപി സംഘര്‍ഷത്തില്‍ ഏഴു വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. നാലുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തെ തുടര്‍ന്നു കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച കോളജില്‍ എസ്എഫ്ഐ നടത്തിയ ഉപവാസ സമരത്തിനിടെ എബിവിപി പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ച അക്രമം നടന്നത്. എബിവിപി പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് തിങ്കളാഴ്ച എബിവിപി പഠിപ്പ് മുടക്കിയിരുന്നു. ചൊവ്വാഴ്ച രാവിലെ എസ്എഫ്ഐ യൂണിയന് ചെയര്മാന് പി.വി. വിനീതിനെ ഒരു സംഘം എബിവിപി പ്രവര്‍ത്തകര്‍ മര്‍ദിച്ചതിനെ തുടര്‍ന്നാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് ഇരുവിഭാഗവും ഏറ്റുമുട്ടി.
വിനീതിനെ മര്‍ദിച്ചവരെ കോളജില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പല്‍ പ്രഫ. പി. മുരളീധരന്റെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. സംഘര്‍ഷത്തെ തുടര്‍ന്നു മട്ടന്നൂര്‍ സിഐ ടി.എന്‍. സജീവ്, എസ്ഐ കെ.വി. പ്രമോദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോളജിലെത്തിയാണ് ഇരു വിഭാഗത്തെയും പിരിച്ചുവിട്ടത്.
പരിക്കേറ്റ വിനീത്, എസ്എഫ്ഐ പ്രവര്‍ത്തകരായ കെ.പി രാഹിത് (20), എബിവിപി പ്രവര്‍ത്തകാരായ എം. അജേഷ് (19), ഇ.കെ. റഹിന് (18) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. എസ്എഫ്ഐ പ്രവര്‍ത്തകരെ കുത്തുപറമ്പ് ആശുപത്രിയിലും എബിവിപി പ്രവര്‍ത്തകര്‍ മട്ടന്നൂര്‍ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: [www.malabarflash.com]നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി പ്രമുഖതാരങ്ങള്‍ നിയമസഭയില്‍ എത്തുന്നു. പത്തനാപുരത്ത് നിന്ന് മത്സര...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
ഉദുമ: ജില്ലയുടെ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്ന് എസ്എഫ്എ ജില്ലാ സമ്മേളനം ആവശ്യപെട്ടു.[www.malabarflash.com] എൻഡോസൾഫാൻ ദുരന...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
ഉദുമ: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂസി-ഐടിഎഫ് ട്രസ്റ്റ് ഫോര്‍ ഇന്ത്യന്‍ സീ ഫെയേര്സിന്റെ ധനസഹായത്തോടെ കോട്ടിക്കുളം മര്‍ച്ചന്റ് ...
No comments:
Post a Comment