Latest News

റോ­ഡ്­ തര്‍­ക്കം; മ­ധ്യ­വ­യ­സ്­ക്ക­ന്റെ കൈ­പ്പ­ത്തി വെ­ട്ടി­മാ­റ്റി

കണ്ണൂര്‍: റോ­ഡ്­ തര്‍­ക്ക­ത്തെ തു­ടര്‍­ന്ന്­ മ­ധ്യ­വ­യ­സ്­ക്ക­ന്റെ കൈ­പ്പ­ത്തി വൃ­ദ്ധ­നും മ­ക­നും ചേര്‍­ന്ന്­ വെ­ട്ടി­മാ­റ്റി. പെ­രു­മ­ളാ­ബാ­ദില്‍ താ­മ­സി­ക്കു­ന്ന തോ­ട്ടീ­ക്കല്‍ സ്വ­ദേ­ശി ത­ട്ടി­ക്കൂ­ട്ടി അ­ബ്­ദു­ള്ള(46) യെ മം­ഗ­ലാ­പു­രം ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചു. പ­ഞ്ചാ­യ­ത്ത്­ സ്റ്റാന്റിം­ഗ്­ ക­മ്മി­റ്റി ചെ­യര്‍­പേ­ഴ്‌­സ­ണെ കോ­ടാ­ലി ഉ­പ­യോ­ഗി­ച്ച്­ അ­ക്ര­മി­ക്കാ­നും ശ്ര­മം ന­ട­ന്നു. ബുധനാഴ്ച­ രാ­വി­ലെ 8.­30ഓ­ടെ ച­പ്പാ­ര­പ്പ­ട­വ്­ പെ­രു­മ­ളാ­ബാ­ദി­ലാ­ണ്­ സം­ഭ­വം. പെ­രു­മ­ളാ­ബാ­ദ്­­നീ­രു­ളി റോ­ഡ്­ ടാ­റിം­ഗു­മാ­യി ബ­ന്ധ­പ്പെ­ട്ട്­ സോ­ളി­ങ്ങി­നു­വേ­ണ്ടി പ­ഞ്ചാ­യ­ത്ത്­ സ്റ്റാന്റിം­ഗ്­ ക­മ്മി­റ്റി ചെ­യര്‍­പേ­ഴ്‌­സണ്‍ മൈ­മൂ­ന­ത്തി­ന്റെ നേ­തൃ­ത്വ­ത്തില്‍ അ­ള­വെ­ടു­ക്കു­ക­യാ­യി­രു­ന്നു. അ­ള­വെ­ടു­ക്കു­ന്ന ടേ­പ്പി­ന്റെ ഒ­രു­ഭാ­ഗം മൈ­മൂ­ന­ത്തും മ­റ്റൊ­രു ഭാ­ഗം ത­ട്ടി­ക്കൂ­ട്ടി അ­ബ്­ദു­ള്ള­യും പി­ടി­ച്ചി­രു­ന്നു. ഈ സ­മ­യം യാ­തൊ­രു പ്ര­കോ­പ­ന­വു­മി­ല്ലാ­തെ പെ­രു­മ­ളാ­ബാ­ദി­ലെ കേ­ളന്റ­ക­ത്ത്­ തോ­ണി അ­ബ്­ദു­ള്ള­യും മ­കന്‍ മ­മ്മ­ദും മൂര്‍­ച്ച­യേ­റി­യ ക­ത്തി­വാള്‍ കൊ­ണ്ട്­ ത­ട്ടി­ക്കൂ­ട്ടി അ­ബ്­ദു­ള്ള­യെ അ­ക്ര­മി­ക്കു­ക­യാ­യി­രു­ന്നു. ഇ­ട­ത്­ കൈ­പ്പ­ത്തി അ­റ്റു­വീ­ണു. കൈ­യ്­ക്ക്­ ര­ണ്ടോ­ളം വേ­റെ വെ­ട്ടു­ക­ളും ഉ­ണ്ട്­. വെ­ട്ടേ­റ്റ ത­ട്ടി­ക്കൂ­ട്ടി അ­ബ്­ദു­ള്ള വീ­ട്ടി­ലെ കി­ട­പ്പു­മു­റി­യില്‍ ചാ­ടി­ക്ക­യ­റി­യാ­ണ്­ ര­ക്ഷ­പ്പെ­ട്ട­ത്­. വെ­ട്ടേ­റ്റു­വീ­ണ കൈ­പ്പ­ത്തി സ­ഹി­തം ഇ­യാ­ളെ ആ­ദ്യം പ­രി­യാ­രം മെ­ഡി­ക്കല്‍ കോ­ളേ­ജ്­ ആ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ചു. അ­വി­ടെ നി­ന്ന്­ പ്രാ­ഥ­മി­ക ശു­ശ്രൂ­ഷ നല്‍­കി­യ ശേ­ഷ­മാ­ണ്­ മം­ഗ­ലാ­പു­ര­ത്തേ­ക്ക്­ കൊ­ണ്ടു­പോ­യ­ത്­. ത­ട്ടി­ക്കൂ­ട്ടി അ­ബ്­ദു­ള്ള­യെ അ­ക്ര­മി­ക്കു­ന്ന­ത്­ ക­ണ്ട്­ നി­ങ്ങള്‍ എ­ന്താ­ണ്­ കാ­ട്ടി­ക്കൂ­ട്ടു­ന്ന­തെ­ന്ന്­ അ­ക്ര­മി­ക­ളോ­ട്­ ചോ­ദി­ച്ച­പ്പോ­ഴാ­ണ്­ കോ­ടാ­ലി­യു­മാ­യി അ­വര്‍ മൈ­മൂ­ന­ക്ക്­ നേ­രെ ചാ­ടി വീ­ണ­ത്­. മൈ­മൂ­ന ഓ­ടി ര­ക്ഷ­പ്പെ­ടു­ക­യാ­യി­രു­ന്നു. പെ­രു­മ­ളാ­ബാ­ദ്­­നീ­രു­ളി റോ­ഡി­നു­വേ­ണ്ടി ആ­ദ്യം ആ­റു­മീ­റ്റര്‍ അ­ള­ന്ന്­ കു­റ്റി­യി­ട്ടി­രു­ന്നു. അ­ഞ്ച്­ മീ­റ്റര്‍ സോ­ളിം­ഗ്­ ചെ­യ്യാന്‍ അ­ള­വെ­ടു­ക്കു­ക­യാ­യി­രു­ന്നു. റോ­ഡ്­ പ­ണി­യു­മ്പോള്‍ കേ­ളന്റ­ക­ത്ത്­ തോ­ണി അ­ബ്­ദു­ള്ള­യു­ടെ അല്‍­പ്പം സ്ഥ­ലം ന­ഷ്­ട­പ്പെ­ടു­മെ­ന്ന ഭീ­തി­യാ­ണ­ത്രെ അ­ക്ര­മ­ത്തി­ന്­ കാ­ര­ണം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, Kannur, Abdulla, Maimoona

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.