ഇതിന്റെ തുടര്‍ച്ചയായി പേരോട് അരിയേരി ഉഷയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഒരുസംഘം അക്രമം അഴിച്ചുവിട്ടു. ഉഷയുടെ മകനെ മര്‍ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ഉഷയ്ക്കും മര്‍ദനമേറ്റു. ഇവരെ കൈയ്ക്ക് പരിക്കേറ്റ നിലയില്‍ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നാദാപുരം പോലീസ് ബാരക്കിന് സമീപം ബൈക്കിലെത്തിയ സംഘം ഓട്ടോ തടഞ്ഞു നിര്‍ത്തി ഡ്രൈവറെയും യാത്രക്കാരെയും അടിച്ചു പരിക്കേല്പിച്ചു. കെഎല്‍18ജി 4695 നമ്പര്‍ ഓട്ടോറിക്ഷയാണ് തടഞ്ഞു നിര്‍ത്തിയത്.
ഇയ്യങ്കോട് സ്വദേശികളായ രാജേഷ്, ജയേഷ്, സുശാന്ത് എന്നിവരെയാണ് ഇരുമ്പുദണ്ഡുകള്‍ കൊണ്ട് മര്‍ദനമേറ്റ നിലയില്‍ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ആവോലത്ത് സംഘം ചേര്‍ന്ന് നിലയുറപ്പിച്ചവരെ പിരിച്ചുവിടാന്‍ നാദാപുരം പോലീസ് ലാത്തിവീശി. സ്ഥലത്ത് നാദാപുരം സിഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. അക്രമത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News,Nadapuram, Perod, Anas, Sahal, Imran, Usha
No comments:
Post a Comment