തളങ്കര നുസ്രത്ത് മന്‍സിലില്‍ ടി.എം. സൈനുല്‍ ആബിദ് എന്ന പട്ടു ആബിദ് (21) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ തളങ്കരയില്‍വെച്ചാണ് ഇയാളെ പോലീസ് അറസ്റ്റുചെയ്തത്. ഈ സംഭവത്തില്‍ നേരിട്ട് പങ്കാളികളായ തായലങ്ങാടിയിലെ സൈനുല്‍ ആബിദ് എന്ന റാംബോ ആബിദ് (24), നുള്ളിപ്പാടിയിലെ ഫത്താഹ് (26) എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.
ഇവരെകൂടാതെ പ്രതികള്‍ക്ക് സഹായംചെയ്തുകൊടുത്ത തളങ്കര പറമ്പില്‍ ഹൗസിലെ അബ്ദുല്‍ സഹീര്‍ അനസ് (20), കുണിയ തോക്കാനമൊട്ടയിലെ ഷജീര്‍ (28), തായലെ കുണിയയിലെ സമീര്‍ (26), തായലെ കുണിയയിലെ ഷാക്കിര്‍ (23), നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ കെ.എം.എ. ഹൗസില്‍ കെ.എം റിഷാല്‍ (20) എന്നിവരെയും അറസ്റ്റുചെയ്തിരുന്നു.
2013 ഫെബ്രുവരി അഞ്ചിന് വൈകുന്നേരം 6.30 മണിയോടെ ജ്യോതിഷിനെയും സുഹൃത്ത് സുധീറിനെയും ചെര്‍ക്കളയില്‍ നിന്നും എം.ഇ.ജി. 9927 നമ്പര്‍ ബുള്ളറ്റില്‍ വരുമ്പോള്‍ സാന്‍ഡ്രോ കാറിലും ബൈക്കിലും എത്തിയ സംഘം ബുള്ളറ്റില്‍ കാറിടിച്ച് വീഴ്ത്തുകയും തെറിച്ചുവീണ സുധീറിനെ വാള്‍വീശി ഭീഷണിപ്പെടുത്തി ഓടിക്കുകയും രക്ഷപ്പെടാന്‍ തൊട്ടടുത്ത പള്ളികോപൗണ്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച ജ്യോതിഷിനെ ഇപ്പോള്‍ അറസ്റ്റിലായ സൈനുല്‍ ആബിദ് ക്രിക്കറ്റ് ബാറ്റുകൊണ്ട് പിറകില്‍ നിന്നും അടിച്ചുവീഴ്ത്തുകയും തലയ്ക്കും കഴുത്തിനും താടിക്കും നെഞ്ചത്തും വെട്ടുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment