Latest News

ഓട്ടോ തട്ടി ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി ഉദാരമതികളുടെ കാരുണ്യം തേടുന്നു

കുണ്ടംകുഴി: ഓട്ടോറിക്ഷ തട്ടി ഗുരുതരമായി പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ഥി ചികിത്സാ സഹായം തേടുന്നു. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കാരക്കാട്ടെ കോമളവല്ലി-നാരായണന്‍ ദമ്പതികളുടെ മകന്‍ അഭിഷേകാ(ഏഴ്)ണ് ഉദാരമതികളുടെ സഹായം തേടുന്നത്.
ഒന്നര മാസം മുമ്പാണ് അഭിഷേകിനെ കാരക്കാട് വെച്ച് ഓട്ടോയിടിക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ ഒന്നരമാസത്തോളം ചികിത്സിച്ചെങ്കിലും പരിക്ക് പൂര്‍ണമായും ഭേദപ്പെടുത്താന്‍ കഴിഞ്ഞില്ല. തലച്ചോറിന് ക്ഷതം സംഭവിച്ചതിനാല്‍ ഒന്നരമാസമായി എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ കിടക്കുകയാണ് അഭിഷേക്. ഇടക്കിടെ അബോധാവസ്ഥയിലാകുന്ന കുട്ടി പൂര്‍ണമായ ബോധാവസ്ഥയിലേക്ക് ഇതുവരെ വന്നിട്ടില്ല. മറ്റ് തുടര്‍ ചികിത്സകള്‍ ഇല്ലെന്നും മൂന്നുമാസത്തോളം വീട്ടില്‍ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
അതീവ ദാരിദ്രാവസ്ഥയിലുള്ള അഭിഷേകിന്റെ കുടുംബം പത്ത് സെന്റ് പുറമ്പോക്ക് സ്ഥലത്ത് നിര്‍മിച്ച ഷെഡിലാണ് കഴിയുന്നത്. ഇതുവരെയുള്ള ചികിത്സയ്ക്ക് തന്നെ ലക്ഷങ്ങള്‍ ചെലവുചെയ്തു. അഭിഷേകിന്റെ ചികിത്സയ്ക്കായി നാട്ടുകാരും കുടുംബശ്രീ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ചേര്‍ന്ന് സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ്. ബേഡഡുക്ക പഞ്ചായത്തംഗം കെ മുരളീധരന്‍ ചെയര്‍മാനും ജി സുരേന്ദ്രന്‍ കണ്‍വീനറുമായ സഹായ സമിതിക്കായി ബേഡഡുക്ക ഫാര്‍മേര്‍സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കുണ്ടംകുഴി സായാഹ്നശാഖയില്‍ എസ്ബി 520 നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. കാരുണ്യമതികളുടെ കനിവിനായി കാത്തിരിക്കുകയാണ് ഈ ബാലന്‍.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, Kundamkuzi, Abhisheg,help, Auto

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.