ബോവിക്കാനം: ടെമ്പോ വാനിടിച്ചിട്ട് ഗുരുതരമായി പരിക്കേറ്റ മുണ്ടോള്‍ പിണ്ടിക്കൈയിലെ സുജിത എന്ന പന്ത്രണ്ടുകാരിയുടെ നില വഷളാവുന്നു. മുള്ളേരിയ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സുജിതയെ പത്ത് ദിവസം മുമ്പ് സ്കൂള്‍ വിട്ട് വരുമ്പോഴായിരുന്നു വാന്‍ ഇടിച്ചിട്ടത്. ഗുരുതരമായി പരിക്കേറ്റ സുജിതയെ കാസര്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മംഗലാപുരത്തേക്ക് മാറ്റി. ഇരുകാലുകള്‍ക്കും മൂത്രസജ്ഞിക്കുമാണ് പരിക്കുള്ളത്. മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് ഒരു ശസ്ത്രിക്രിയ നടത്തി. അതിന് അറുപതിനായിരം രൂപയോളം ചിലവായി. കൂലിപ്പണിയെടുത്ത് ജീവിത തളളി നീക്കുന്ന ഈ കുടുംബത്ത് ഇത് സങ്കല്പ്പിക്കാന് പറ്റുന്നതിലും അപ്പുറമുള്ള തുകയാണ്. വീണ്ടും അടിയന്തിര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇടിച്ചിട്ട വാഹനത്തിന്റെ ഉടമകള്‍ തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയുണ്ട്. അപകടം നടന്ന രണ്ട് ദിവസം കഴിയുമ്പോള്‍ അയ്യായിരം രൂപയുമായി വന്നുവെങ്കിലും ഭീമമായ തുക ചികിത്സക്ക് ആവശ്യമായി വരുമ്പോള്‍ ചെറിയ തുക കിട്ടിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ് സുജിതയുടെ കുടുംബം തുക സ്വീകരിച്ചില്ല.
പഠനത്തില്‍ മിടുക്കിയായ സുജിത പാഠ്യേതര രംഗങ്ങളിലും മികവ് പുലര്‍ത്തുന്നു. അത്കൊണ്ട് തന്നെ വീണ്ടും പഴയകളിചിരി ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ അവള് കൊതിക്കുകയാണ്. കനിവുള്ളവര്‍ സഹായിച്ചാല്‍ മാത്രമേ ഇനി ചികിത്സ നടത്താന്‍ കഴിയുകയുള്ളുവെന്ന് അച്ഛന് മാലിങ്കന് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment