കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റിനു ലഭിച്ച സ്വീകാര്യതയ്ക്കു പിന്നാലെ പിന്നണിഗായകരും ടീമുമായി രംഗത്ത്. മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയുടെ കേരള സ്‌ട്രൈക്കേഴ്‌സും ഡയറക്‌ടേഴ്‌സ് ക്ലബ്ബിന്റെ ടീമും വിജയിച്ചതാണ് ടീം രൂപീകരിക്കാന്‍ ഗായകരെയും പ്രേരിപ്പിച്ചത്. കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്‌സ്(സി.എം.സി) എന്നു പേരിട്ടിരിക്കുന്ന ടീമില്‍ 14 പാട്ടുകാര്‍ അണിനിരന്നതായി ക്യാപ്റ്റന്‍ രമേശ് ബാബു, മധു ബാലകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രകാശ് ബാബുവാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. മധു ബാലകൃഷ്ണന്‍, അഫ്‌സല്‍, പ്രദീപ് ബാബു, റെജി ജോസഫ്, യാസിര്‍, അന്‍വര്‍, റഫീഖ്, മനാഫ്, നാസര്‍, നാസിര്‍, ബൈജു, അന്‍സാര്‍ എന്നിവരാണ് മറ്റു ടീമംഗങ്ങള്‍. സുനില്‍ ആണ് കോച്ച്. കഴിഞ്ഞ ഒരുവര്‍ഷമായി ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന പാട്ടുകാരുടെ സൗഹൃദ കൂട്ടായ്മയാണ് കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്‌സ് എന്ന ടീമായി മാറിയത്. 2012 ഡിസംബര്‍ 5ന് ക്ലബ്ബ് രജിസ്റ്റര്‍ ചെയ്തു. ടീമിന്റെ തീം സോങ് ഉടന്‍ പുറത്തിറക്കും. ടീമംഗങ്ങള്‍ തന്നെയാണ് പാട്ടിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നതും.
പ്രദേശികതലത്തില്‍ സീ ത്രീ ക്ലബ്ബ് അടക്കം ഏതാനും ക്ലബ്ബുകളുമായി നടത്തിയ പരിശീലനമല്‍സരങ്ങളില്‍ വിജയം കൈവരിക്കാന്‍ കഴിഞ്ഞതോടെ തങ്ങള്‍ക്ക് ആത്മവിശ്വാസം കൂടിയെന്ന് ഇരുവരും പറഞ്ഞു.
ദുബയ്, തലശ്ശേരി ക്രിക്കറ്റ് കാര്‍ണിവല്‍ എന്നിവിടങ്ങളില്‍ കളിക്കാന്‍ ടീമിനു ക്ഷണം ലഭിച്ചിട്ടുണ്ട്. ടീമിന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരുഭാഗം അവശത അനുഭവിക്കുന്ന സംഗീത കലാകാരന്മാരുടെ ക്ഷേമത്തിന് ഉപയോഗിക്കും. നിലവില്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് ടീമംഗങ്ങള്‍ തന്നെയാണു കണ്ടെത്തിയിരിക്കുന്നതെന്നും സ്‌പോണ്‍സറെ തേടിക്കൊണ്ടിരിക്കുകയാണെന്നും രമേശ് ബാബു അറിയിച്ചു.
ടീമിലെ മുഴുവന്‍ അംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment