കാസര്‍കോട്: ബേവിഞ്ച ചന്ദ്രഗിരി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍ പെട്ട് കാണാതായി.
തെക്കില്‍ പാലത്തിന് സമീപം ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ബേവിഞ്ച കല്ലുംകൂട്ടം എളിഞ്ചികയിലെ അഹ്മദിന്റെ മകന്‍ അനസി(18)നെയാണ് കാണാതായത്.
സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയിലാണ് അനസ് ഒഴുക്കില്‍ പെട്ടത്. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും അനസിനായി തിരച്ചില്‍ നടത്തുകയാണ്. സംഭവമറിഞ്ഞ് വന്‍ ജനകൂട്ടം ബേവിഞ്ച പുഴയോരത്ത് തടിച്ചു കൂടിയിട്ടുണ്ട്.
No comments:
Post a Comment