ഉദുമ: മലബാറിലെ പ്രസിദ്ധമായ പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണി ഉത്സവം തുടങ്ങി. ശനിയാഴ്ച രാത്രി ഭണ്ഡാരവീട്ടില്‍നിന്നും എഴുന്നള്ളത്തും ശുദ്ധികര്‍മങ്ങളും കലശാട്ടും കഴിഞ്ഞ് ഞായറാഴ്ച പുലര്‍ച്ചെയാണ് കാടിയേറ്റം നടന്നത്. തുടര്‍ന്ന് കരിപ്പോടി പ്രാദേശിക സമിതിയുടെയും കരിപ്പോടി പ്രദേശ് യു.എ.ഇ. കമ്മിററിയുടെയും വകയായി ആകാശത്ത് വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ത്ത കരിമരുന്ന് പ്രയോഗവും നടന്നു. കൊടിയേററം ദിവസം വന്‍ ഭക്തജന തിരക്കാണ് പാലക്കുന്നില്‍ അനുഭവപ്പെട്ടത്.
ഭൂതബലി ഉത്സവദിവസമായ ഞായറാഴ്ച വൈകുന്നേരം 4.30ന് ഭജനയും 6.30ന് സന്ധ്യാദീപവും എട്ടിനു ഭൂതബലിപ്പാട്ടും 8.30ന് പൂരക്കളിയും ഒമ്പതിനു നൃത്തസംഗീത പരിപാടിയുമുണ്ടാകും.. പുലര്‍ച്ചെ 4.30ന് ഭൂതബലി ഉത്സവം. 11ന് താലപ്പൊലി ഉത്സവദിനത്തില്‍ 12.30മുതല്‍ അന്നദാനവും വൈകുന്നേരം 4.30ന് ഭജനയും രാത്രി 7.30ന് പൂരക്കളിയും രാത്രി ഒമ്പതിനു ഗാനമേളയും പുലര്‍ച്ചെ 4.30ന് താലപ്പൊലി എഴുന്നള്ളത്തും നടക്കും. 12ന് വൈകുന്നേരം 4.30ന് ഗാനമേള, ഒമ്പതിന് പൂരക്കളി. തുടര്‍ന്ന് കാഴ്ചസമര്‍പ്പണം.
13ന് പുലര്‍ച്ചെ 2.30ന് ഉത്സവബലി, രാവിലെ നാലിന് ആയിരത്തിരി ഉത്സവം, 6.30ന് കൊടിയിറക്കം. തുടര്‍ന്നു ഭണ്ഡാരവീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും.
ആയിരത്തിരി ഉത്സവ നാളില്‍ വിവിധ പ്രാദേശിക സമിതികളുടെ ആഭിമുഖ്യത്തില്‍ അഞ്ച് തിരുമൂല്‍കാഴ്ചകള്‍ പാലക്കുന്ന് ഭഗവതിയുടെ തിരുസന്നിധിയില്‍ സമര്‍പ്പിക്കു.
ഉത്സവദിനങ്ങളില്‍ കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്, കാസര്‍കോട്, ചട്ടഞ്ചാല്‍, ചെര്‍ക്കള ഭാഗങ്ങളിലേക്കു പ്രത്യേക ബസ് സര്‍വീസുമുണ്ടാകും.
Photo: Vijayaraj Udma
No comments:
Post a Comment