വൈറ്റില: ചികിത്സക്കിടെ ഭാര്യ മരിച്ച ദുഃഖം താങ്ങാനാവാതെ ഭര്‍ത്താവ് മക്കള്‍ക്ക് വിഷം കൊടുത്തശേഷം ആത്മഹത്യചെയ്തു. ചളിക്കവട്ടം കൊഴുവേലി റോഡില്‍ കളവത്ത് വീട്ടില്‍ സുജിത് (30) ആണ് ഞായറാഴ്ച ഉച്ചയോടെ മരിച്ചത്. വിഷം അകത്ത്‌ചെന്ന ഒരു കുട്ടി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
വിനോദയാത്രകഴിഞ്ഞ് മടങ്ങിയശേഷം അനുഭവപ്പെട്ട അസ്വസ്ഥതയെ തുടര്‍ന്ന് ജനവരി 30ന് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയെത്തിയതായിരുന്നു സുജിത്തിന്റെ ഭാര്യ പ്രിയ. എന്നാല്‍ വൈകിട്ടോടെ പ്രിയ മരിച്ചു. ചികിത്സയിലെ പിഴവുമൂലമാണ് യുവതി മരിച്ചതെന്നാരോപിച്ച് നാട്ടുകാര്‍ അന്ന് ആസ്പത്രി തല്ലിത്തകര്‍ക്കുകയുണ്ടായി. ഭാര്യയുടെ മരണത്തിനുശേഷം സുജിത്ത് ആകെ തകര്‍ന്നിരുന്നു.
ശനിയാഴ്ച രാവിലെ ഇയാള്‍ മക്കളായ അഭിജിത് (6), സൂര്‍ജിത് (5) എന്നിവരേയും കൂട്ടി പുറത്തേക്ക് പോയി. മക്കളെ സിനിമകാണിച്ചശേഷം അടുത്ത ബന്ധുക്കളുടേയും മറ്റും വീടുകള്‍ സന്ദര്‍ശിച്ചു. വൈകീട്ട് കുടുംബ ഫോട്ടോകള്‍ കട്ടിലില്‍ നിരത്തിയിട്ട് നമുക്കും അമ്മയുടെ അടുത്തേക്കുപോകാമെന്ന് പറഞ്ഞതായി കുട്ടികള്‍ പറഞ്ഞു.
പിന്നീട് സുജിത് അടുത്ത സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് നമുക്കിനി അടുത്ത ജന്മം കാണാമെന്നും പറഞ്ഞു. കൈയില്‍ കരുതിയിരുന്ന ശീതളപാനീയത്തില്‍ വിഷം കലര്‍ത്തിയശേഷം മക്കള്‍ക്ക് കുടിക്കാന്‍ കൊടുക്കുകയും, സുജിത് കുടിക്കുകയുമായിരുന്നു.
ദുസ്വാദ് തോന്നിയ മൂത്തകുട്ടി ശീതളപാനീയം തുപ്പിക്കളഞ്ഞ് പുറത്തേക്കുപോയി. ഇതിനിടെ സുജിത്തിന്റെ ഫോണ്‍വിളിയില്‍ സംശയംതോന്നിയ സുഹൃത്തുക്കള്‍ കാര്യം വീട്ടുകാരെ ധരിപ്പിച്ചു. മാതാപിതാക്കള്‍ വന്നപ്പോള്‍ കട്ടിലില്‍ ബോധമറ്റ് കിടക്കുന്ന സുജിത്തിനെയും ഇളയകുട്ടിയേയുമാണ് കണ്ടത്. അവര്‍ മൂവരേയും എറണാകുളം ജനറല്‍ ആസ്പത്രിയിലെത്തിച്ചു. സുജിത്തിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരിച്ചു. ഇളയകുട്ടി സുര്‍ജിത് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സുജിത്തിന്റെ മൃതദേഹം തിങ്കളാഴ്ച രവിപുരം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment