വിഴിഞ്ഞം കോട്ടപ്പുറം സിന്ധുയാത്രാമാതാ ദേവാലയത്തില്‍ വ്യാഴാഴ്ച രാത്രി മോഷണത്തിനെത്തിയ കുട്ടിമോഷ്ടാക്കളെയാണ് മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ് അറിയിച്ചു മുഴങ്ങിയ പള്ളി മണി ചതിച്ചത്. വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. മുറിയുടെ വാതില്‍ തുറന്ന് അകത്ത് കടന്ന കുട്ടി മോഷ്ടാക്കള്‍ ചില്ലിനടിയിലൂടെ ഈര്‍ക്കില്‍ പോലുള്ള സാധനങ്ങള്‍ ഉപയോഗിച്ച് നേര്‍ച്ചപ്പെട്ടിയിലെ പണം അപഹരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തട്ടിയെടുത്ത പണം അവിടെ വച്ച് വീതം വയ്ക്കുന്നതിനിടെ മാര്‍പാപ്പയെ തെരഞ്ഞെടുത്തുകൊണ്ടുള്ള അറിയിപ്പായി പള്ളിയില്‍ മണിമുഴങ്ങി. തങ്ങളെ മോഷണം അറിഞ്ഞ് വിശ്വാസികളെ കൂട്ടാനായി മണിയടിക്കുന്നതായി കരുതിയ മോഷണസംഘം ജീവനുംകൊണ്ടു പാഞ്ഞു. എന്നാല്‍ പള്ളിമുറിയില്‍ നിന്ന് കുട്ടികള്‍ ഓടുന്നതുകണ്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച രാവിലെ നാലുപേരെ കസ്റ്റഡിയിലെടുത്തു. സംഘത്തില്‍ വേറെ രണ്ടുപേര്‍ കൂടിയുള്ളതായി പോലീസ് പറഞ്ഞു. പതിനാല് വയസ് പ്രായമുള്ള കുട്ടികളാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ നിന്നും 5000ത്തോളം രൂപ പോലീസ് കണെ്ടടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment